24.6 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • ലാഭം കൊയ്ത വ്യാപാരികൾ; സംഭരണം വൈകുകയാണെങ്കിൽ ഉള്ളി വില വീണ്ടും ഉയർന്നേക്കും
Uncategorized

ലാഭം കൊയ്ത വ്യാപാരികൾ; സംഭരണം വൈകുകയാണെങ്കിൽ ഉള്ളി വില വീണ്ടും ഉയർന്നേക്കും


ദില്ലി: രാജ്യത്ത് സർക്കാർ ഉള്ളി സംഭരണം ത്വരിതപ്പെടുത്തിയില്ലെങ്കിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി വിദഗ്ധരും വ്യാപാരി സംഘടനകളും. സർക്കാർ ഏജൻസികളുടെ മന്ദഗതിയിലുള്ള സംഭരണമാണ് വില ഉയരാനുള്ള ഒരു കാരണമെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം ഉള്ളി ഉൽപ്പാദനം കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.

നിലവിൽ, ദില്ലിയിലും മറ്റ് മെട്രോ നഗരങ്ങളിലും റീട്ടെയിൽ വില 35-40 രൂപ വരെയാണ്, ഒരു മാസം മുമ്പ് ഇത് ഏകദേശം 20-25 രൂപയായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പുതിയ വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉള്ളി വില 50-60 രൂപയ്ക്ക് മേലെ ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വര്ഷം സർക്കാർ ഏജൻസികളുടെ ഉള്ളി സംഭരണം വളരെ കുറവായിരുന്നു, ത് വ്യാപാരികൾക്കിടയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള പ്രവണത ഉണ്ടാക്കി. സർക്കാർ സംഭരണം കുറഞ്ഞതോടെ വ്യാപരികൾ കൂടുതൽ സംഭരിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്തു.

മാത്രമല്ല, സർക്കാർ നിശ്ചയിച്ച സംഭരണ വില കിലോയ്ക്ക് ഏകദേശം 21 രൂപയായിരുന്നു, എന്നാൽ, മൊത്ത വിപണി വില 25-30 രൂപയാണ്. മികച്ച വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതിനേക്കാൾ കൂടുതൽ കാലം ഉള്ളി സംഭരിക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു.

Related posts

കേളകം അടയ്ക്കാത്തോട് റോഡിന്റെ കുഴികൾ അടച്ച് മാതൃകയായി കേളകം ഓട്ടോ ടാക്സി തൊഴിലാളികൾ

Aswathi Kottiyoor

കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

Aswathi Kottiyoor

തൃശൂരിൽ DYFI പ്രവർത്തകൻ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox