• Home
  • Uncategorized
  • കപ്പലെത്തി; നാലുദിവസം കഴിഞ്ഞിട്ടും ക്രെയിൻ ഇറക്കാനായില്ല
Uncategorized

കപ്പലെത്തി; നാലുദിവസം കഴിഞ്ഞിട്ടും ക്രെയിൻ ഇറക്കാനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത്​ ക്രെയിനുമായി എത്തിയ കപ്പലിന്​ ആഘോഷ സ്വീകരണമൊരുക്കി നാലുദിവസം പിന്നിട്ടിട്ടും ഉപകരണങ്ങൾ ഇറക്കാനായില്ല. ചൈനീസ്​ എൻജിനീയർമാർക്ക്​ കരയിലിറങ്ങാൻ അനുമതി കിട്ടാത്തതിനാലാണ്​ ഇറക്കാൻ കഴിയാഞ്ഞതെന്നാണ്​ ഒടുവിലെ ഔദ്യോഗിക ഭാഷ്യം. വ്യാഴാഴ്​ച ഉച്ചയോ​ടെ ചൈനക്കാർക്ക് ഇമിഗ്രേഷൻ​ അനുമതിയായെന്ന്​ അറിയിച്ചെങ്കിലും വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്​ധമാണെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നുമാണ്​ സർക്കാർ ഇ​പ്പോഴും പറയുന്നത്​.കടലിന്‍റെ അടിയൊഴുക്കുമൂലം കപ്പൽ ആടുന്നതിനാൽ ​​ക്രെയിനിറക്കിയാൽ അപകടം സംഭവിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്​​. എന്നാൽ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ട്രോളുകളും നിറഞ്ഞതോടെ ചൈനീസ് കപ്പലായ ഷെൻ ഹുവ-15ലെ മുഴുവൻ ജീവനക്കാർക്കും കരയിലിറങ്ങുന്നതിന്​ അനുമതിയില്ലാത്തതാണ്​ പ്രശ്​നമുണ്ടാക്കിയതെന്നായി. ആശങ്ക നിലനിൽക്കെ അനുമതി ലഭിച്ചതായി തുറമുഖമന്ത്രി അറിയിച്ചു. കപ്പലിലെ രണ്ടുപേർക്കാണ് ആദ്യം എഫ്.ആർ.ആർ.ഒ അനുമതി ലഭിച്ചത്. പിന്നീട് മുഴുവൻ ജീവനക്കാർക്കും അനുമതി ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന്
മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഒരുമാസമെടുത്താണ്​ കപ്പൽ ചൈനയിൽനിന്ന്​ ഇന്ത്യയിലെത്തിയത്​. ആദ്യം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത്​ അദാനി പോർട്ടിൽ ചില ക്രെയിനുകൾ ഇറക്കി. അവിടെയും ചൈനക്കാർക്ക്​ കരയിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം, സ്വീകരണത്തിന്‍റെ തലേന്ന്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുംബൈ സംഘമെത്തുമെന്നും അവർ ഉപകരണങ്ങൾ ഇറക്കു​മെന്നുമാണ്​ പറഞ്ഞത്​. മുംബൈയിൽനിന്നുള്ള കമ്പനിയുടെ വിദഗ്ധർ ഇതുവരെ എത്തിയിട്ടില്ല.

Related posts

ഭയം വേണ്ട, ജാഗ്രത മതി; മൂന്ന് ഛിന്നഗ്രഹങ്ങള്‍ ഇന്ന് ഭൂമിക്കടുത്ത്

Aswathi Kottiyoor

സുഗന്ധഗിരി മരംമുറി: ‘മാനസികമായി പീഡിപ്പിച്ചു’; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി കൽപ്പറ്റ റേഞ്ചര്‍

ആറളം പുനരധിവാസ മേഖലയിൽ കാട്ടാന ആക്രമണം

Aswathi Kottiyoor
WordPress Image Lightbox