• Home
  • Kerala
  • കണ്ണൂർ: മാവോവാദി സാന്നിധ്യം; വീണ്ടും ആകാശനിരീക്ഷണം
Kerala

കണ്ണൂർ: മാവോവാദി സാന്നിധ്യം; വീണ്ടും ആകാശനിരീക്ഷണം

കേ​ള​കം: ജി​ല്ല​യി​ൽ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വാ​റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്തി. മാ​വോ​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഹെ​ലി​കോ​പ്ട​ർ എ​ത്തു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന​മേ​ഖ​ല​ക​ളി​ൽ ഇ​രി​ട്ടി എ.​എ​സ്.​പി ത​പോ​ഷ്‌ ബ​സു​മ​താ​രി, പേ​രാ​വൂ​ർ ഡി​വൈ.​എ​സ്.​പി എ.​വി. ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​കാ​ശ നി​രീ​ക്ഷ​ണം.
വ​ന​മേ​ഖ​ല​ക​ളി​ലും മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​വാ​റു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​റ​ളം ഫാ​മി​ലും ബു​ധ​നാ​ഴ്ച ഹെ​ലി​കോ​പ്ട​ർ നി​രീ​ക്ഷ​ണം ന​ട​ത്തി.മാ​ന​ന്ത​വാ​ടി -ത​ല​പ്പു​ഴ ക​മ്പ മ​ല​യി​ൽ വ​ന​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ഡി​വി​ഷ​ൻ ഓ​ഫി​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും നി​ര​ന്ത​ര സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മാ​വോ​വാ​ദി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.ഡ്രോ​ൺ പ​രി​ശോ​ധ​ന​ക​ളും വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ നി​രീ​ക്ഷ​ണ​ത്തി​ന് ഹെ​ലി​കോ​പ്ടർ ഏ​ർ​​പ്പെ​ടു​ത്തി​യ​ത്. ആ​റ​ളം, കേ​ള​കം പൊ​ലീസ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും മാ​വോ​വാ​ദി​ക​ളു​ടെ സ​ഞ്ചാ​ര പാ​ത​യെ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന​മേ​ഖ​ല​ക​ളി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ഹെ​ലി​കോ​പ്ടർ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.
പൊ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ വ​യ​നാ​ട് ത​ല​പ്പു​ഴ -ക​മ്പ മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന മാ​വോ​വാ​ദി​ക​ൾ ആ​റ​ളം, കൊ​ട്ടി​യൂ​ർ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പൊ​ലീ​സ് കാ​ണു​ന്ന​ത്. ഇ​ത് മു​ൻ​നി​ർ​ത്തി മേ​ഖ​ല​യി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ത​ണ്ട​ർ ബോ​ൾ​ട്ട് സേ​ന നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​വോ​വാ​ദി​ക​ൾ സ​ന്ദ​ർ​ശി​ച്ച കോ​ള​നി​ക​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. മാ​വോ​വാ​ദി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ ആ​റ​ളം -വി​യ​റ്റ്നാം കോ​ള​നി, കൊ​ട്ടി​യൂ​ർ -അ​മ്പാ​യ​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ഴീ​ക്കോ​ട് നി​ന്നെ​ത്തി​ച്ച ഹെ​ലി​കോ​പ്ടറി​ലാ​ണ് വ്യോ​മ നി​രീ​ക്ഷ​ണം.

Related posts

ബ​ഫ​ർ​സോ​ൺ; ഉ​പ​ഗ്ര​ഹ സ​ർ​വെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കി​ല്ലെ​ന്ന് വ​നം​മ​ന്ത്രി

Aswathi Kottiyoor

മകരവിളക്കുത്സവത്തിന്‌ കാനനപാത തുറക്കും; ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും

Aswathi Kottiyoor

ഇടയ്ക്കിടയ്ക്ക് കൈ കഴുകാൻ ഓർമ്മിക്കുക: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox