23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • മണ്ണ് മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; 7 പേർക്ക് സസ്പെൻഷൻ, 10 പേരെ സ്ഥലംമാറ്റി
Uncategorized

മണ്ണ് മാഫിയയുമായി ബന്ധം; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി; 7 പേർക്ക് സസ്പെൻഷൻ, 10 പേരെ സ്ഥലംമാറ്റി

കൊച്ചി: മണ്ണ് മാഫിയയുമായി ബന്ധമുള്ള പോലീസുകാർക്കെതിരെ നടപടി. ഏഴു പോലീസ് ഉദ്യോഗസ്ഥരെ എറണാകുളം റൂറൽ എസ്പി വിവേക് കുമാർ സസ്പെൻഡ് ചെയ്തു. 10 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. പോലീസ് ഉദ്യോ​ഗസ്ഥരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നും മണ്ണ് മാഫിയുമായുള്ള ബന്ധം വ്യക്തമായതിനെ തുടർന്നാണ് നടപടി. നിരവധി പരാതികൾ ഉയർന്നതോടെ എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മണ്ണ് മാഫിയയും പോലീസുകാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ചു വരികയായിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

Related posts

നഡ്ഡയുടെ ഹൈദരാബാദ് യോഗത്തിൽ സുരേന്ദ്രൻ പങ്കെടുക്കും; നേതൃമാറ്റം തിരഞ്ഞെടുപ്പിനു ശേഷം?

Aswathi Kottiyoor

ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.

Aswathi Kottiyoor

ബസുകളിൽ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാൻ കൈക്കൂലി: കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox