24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ
Uncategorized

‘ആക്രമണം മുൻകൂട്ടി കാണാനായില്ല’; സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ

സംഘർഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സമ്മതിച്ച് ഇസ്രായേൽ. ആക്രമണം മുൻകൂട്ടി കാണാനായില്ലെന്ന് പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കൻ ഗാസയിൽ നിന്ന് ജനങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒഴിയണമെന്ന് ഇസ്രായേൽ നിർദേശം നൽകി. എന്നാൽ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്.അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിൽ ഇസ്രായേലിൽ അതീവ ജാഗ്രത തുടരുകയാണ്. ഗാസയിൽ ആക്രമണം തുടർന്നാൽ മറ്റ് യുദ്ധമുന്നണികൾ തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന സംശയത്തിന്റെ പേരിൽ ഇറാനുള്ള സാമ്പത്തിക സഹായം അമേരിക്ക മരവിപ്പിച്ചു. സംഘർഷം രൂക്ഷമാകുന്നത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്രയേലിന് കപ്പലുകളും ചാരവിമാനങ്ങളും അയയ്ക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.

Related posts

മാനനഷ്ട കേസ് നൽകി മറിയക്കുട്ടി; ദേശാഭിമാനി പത്രത്തിനെതിരെയും കേസ്

Aswathi Kottiyoor

ലോക പ്രമേഹദിനത്തില്‍ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

Aswathi Kottiyoor

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox