• Home
  • Uncategorized
  • തലസ്ഥാനത്ത് പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി
Uncategorized

തലസ്ഥാനത്ത് പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു.ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയതായും ബന്ധുക്കൾ ആക്ഷേപിച്ചു. ഡ്യൂട്ടിയിലുള്ള നഴ്സുമാർ എസ്എടി ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചതായും, എസ്എടി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചതായും കുടുംബം.സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. ആശുപത്രി സൂപ്രണ്ടിനും പൊലീസിനും കുടുംബം പരാതി നൽകും. ഇതാദ്യമായല്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്. ആശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ട്.

Related posts

വന്ദേഭാരത്‌ എക്സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്, 9 കോച്ചുകളിലെ ജനൽചില്ലുകൾ പൊട്ടി

Aswathi Kottiyoor

ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം; റോഡ് ക്യാമറ ചിത്രം കാരണം കുടുംബകലഹം, അറസ്റ്റ്

Aswathi Kottiyoor

അറിയിപ്പ്;കേളകം,ലേബർ പുതിയ രജിസ്ട്രേഷനും, പുതുക്കുന്നതിനും അവസരം

Aswathi Kottiyoor
WordPress Image Lightbox