23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്
Uncategorized

സംസ്ഥാനത്ത് ഇന്നും മഴ തുടരും, മലയോര മേഖലയിൽ കനത്തമഴ, മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്നലെയും വിവിധ ജില്ലകളിലെ മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.

*യെല്ലോ അലർട്ട്*
എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏഴ് ജില്ലകളിലാണ് ചൊവ്വാഴ്ച മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു അലെര്‍ട്ട്.

Related posts

അനുവദനീയമായ സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു; കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

Aswathi Kottiyoor

കരമനയാറിൽ കുളിക്കുന്നിതിനിടെ മുങ്ങിമരിച്ച ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും

Aswathi Kottiyoor

സർക്കാരിന് പാസ് മാർക്ക് പോലും നല്‍കില്ല; മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്ന് സതീശൻ

Aswathi Kottiyoor
WordPress Image Lightbox