30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്
Uncategorized

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്

സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ പരിസരങ്ങളില്‍ മിഠായികളിലും സിപ് അപുകളിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് നടപടി.

വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡ്രൈവില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള 2792 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. വിവിധ കാരണങ്ങളാല്‍ 81 കടകള്‍ക്കെതിരെ അടച്ചുപൂട്ടല്‍ നടപടികള്‍ സ്വീകരിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടകള്‍ക്ക് നോട്ടീസ് നല്‍കി.

124 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 110 കടകളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. 719 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കുട്ടികളെ മാത്രം ലക്ഷ്യം വച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

‘അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ച’; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

Aswathi Kottiyoor

10 വർഷമായി വീട്ട് നമ്പർ പോലും ലഭിക്കാതാക്കിയ വൈദ്യുതി പോസ്റ്റ്; നവകേരള സദസിൽ പരിഹരിച്ച പാലക്കാട്ടെ ആദ്യ പരാതി

Aswathi Kottiyoor

ലഹരിക്കാരായ’ നടീനടൻമാരെ കൃത്യമായി അറിയാം; ഇടപെടാന്‍ സഹകരണമില്ലെന്ന് എക്‌സൈസ്

Aswathi Kottiyoor
WordPress Image Lightbox