22.2 C
Iritty, IN
November 10, 2024
  • Home
  • Uncategorized
  • 10 വർഷമായി വീട്ട് നമ്പർ പോലും ലഭിക്കാതാക്കിയ വൈദ്യുതി പോസ്റ്റ്; നവകേരള സദസിൽ പരിഹരിച്ച പാലക്കാട്ടെ ആദ്യ പരാതി
Uncategorized

10 വർഷമായി വീട്ട് നമ്പർ പോലും ലഭിക്കാതാക്കിയ വൈദ്യുതി പോസ്റ്റ്; നവകേരള സദസിൽ പരിഹരിച്ച പാലക്കാട്ടെ ആദ്യ പരാതി

പാലക്കാട്: ഒലവക്കോട് ഇരുപ്പശ്ശേരിയിൽ നവകേരള സദസിലൂടെ പരാതിക്ക് പരിഹാരം. വൈദ്യുതി മന്ത്രിയുടെ ജില്ലയിൽ പത്തുവർഷമായി മാറ്റി സ്ഥാപിക്കാത്ത വൈദ്യുതി പോസ്റ്റ് ഒരടി മാറ്റി സ്ഥാപിച്ചതാണ് ജില്ലയിൽ ഔദ്യോഗികമായി പരിഹരിച്ച ആദ്യ പരാതി. വാഹനമിടിച്ച് തകർന്ന പോസ്റ്റ് വീട്ടുകാരില്ലാത്ത സമയത്ത് ഉദ്യോഗസ്ഥർ മാറ്റി സ്ഥാപിച്ചതാണ് ഒലവക്കോട് ഇരുപ്പശ്ശേരി വീട്ടിൽ രാജനും കുടുംബത്തിനും തലവേദനയായത്. കെട്ടിടവും പോസ്റ്റും തമ്മിൽ ദൂരമില്ല എന്ന കാരണത്താൽ പുതിയ വീടിന് പഞ്ചായത്തിൽ നിന്നും വീട്ടുനമ്പർ കിട്ടാതായി സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയുമായി.

പോസ്റ്റൊന്ന് മാറ്റി സ്ഥാപിക്കാൻ രാജനും കുടുംബം ഓഫീസുകൾ കയറി ഇറങ്ങിയത് പത്തു വർഷം. താലൂക്ക് അദാലത്തിലും പരാതി കൊടുത്തു. രക്ഷയുണ്ടായില്ല. പതിനായിരം രൂപ അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി സമ്മതിച്ചു. അതിന് കഴിയാതായതോടെ വേണ്ടെന്ന് വെച്ച. അങ്ങനെ നവകേരള സദസിൽ ബന്ധുവിന്റെ സഹായത്തോടെ പരാതി നൽകി. അങ്ങനെ നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം രാജന്റെ ആനുകൂല്യങ്ങൾ നിഷേധിച്ച പോസ്റ്റ് ബുധനാഴ്ച ഒരടി പിറകോട്ട്മാറ്റി സ്ഥാപിച്ചു. ഇനി വീട്ടു നമ്പർ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related posts

ഹെല്‍മറ്റ് ധരിച്ചതിന് നന്ദിയുണ്ട് ചേട്ടാ; സ്വന്തമായി എഴുതിയ പാട്ടുമായി ഗതാഗതം നിയന്ത്രിച്ച് 10 വയസ്സുകാരൻ

Aswathi Kottiyoor

ചാർജിങ് പ്ലഗിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; യുപിയിൽ ട്രെയിനു തീപിടിച്ചു, 8 പേർക്ക് പരുക്ക്

Aswathi Kottiyoor

തടയണകളുടെ സമർപ്പണവും: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും

Aswathi Kottiyoor
WordPress Image Lightbox