21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമം, നാലു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു
Uncategorized

സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമം, നാലു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

ഹൈദരാബാദ്∙ ശീതളപാനീയം എടുക്കാനായി സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാന്‍ ശ്രമിച്ച നാലുവയസ്സുകാരി വൈദ്യുതാഘാതമേറ്റു മരിച്ചു. നിസാമാബാദിലെ നന്ദിപേട്ടില്‍ തിങ്കളാഴ്ചയാണു സംഭവം. മാതാപിതാക്കളോടൊപ്പം സൂപ്പർമാർക്കറ്റിൽ എത്തിയതായിരുന്നു നാലുവയസ്സുകാരി ജി.റിഷിത. മാതാപിതാക്കളുടെ ശ്രദ്ധമാറിയ സമയത്തു റഫ്രിജറേറ്റർ തുറക്കാനായി വാതിലിൽ പിടിച്ച പെണ്‍കുട്ടിക്കു വൈദ്യുതാഘാതം ഏൽക്കുകയും താഴേക്കു വീഴുകയുമായിരുന്നെന്നു എസ്ഐ ജി.രാഹുൽ പറഞ്ഞു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവ് രാജ ശേഖറിന്റെ പരാതിയിൽ സൂപ്പർമാർക്കറ്റ് ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related posts

പെരുമ്പാവൂരില്‍ എക്സൈസ് ഓഫീസിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തി ട്രാന്‍സ് യുവതി, വാഹന ഗതാഗതവും തടസ്സപ്പെടുത്തി

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഹരിത പ്രോട്ടോകോളിൽ നടത്തും

Aswathi Kottiyoor

സ്വപ്നതീരത്തേക്ക് കപ്പലടുക്കുന്നു, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ; വിഴിഞ്ഞത്തിന് 25 നോട്ടിക്കൽ മൈൽ അകലെയെത്തി

Aswathi Kottiyoor
WordPress Image Lightbox