23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പെരുമ്പാവൂരില്‍ എക്സൈസ് ഓഫീസിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തി ട്രാന്‍സ് യുവതി, വാഹന ഗതാഗതവും തടസ്സപ്പെടുത്തി
Uncategorized

പെരുമ്പാവൂരില്‍ എക്സൈസ് ഓഫീസിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തി ട്രാന്‍സ് യുവതി, വാഹന ഗതാഗതവും തടസ്സപ്പെടുത്തി

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ മയക്കുമരുന്ന് ലഹരിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. എക്സൈസ് ഓഫീസില്‍ കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ യുവതി നഗരത്തിലെ വാഹന ഗതാഗതവും തടസ്സപ്പെടുത്തി.

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിലെ താമസക്കാരിയായ പൂജയാണ് പരാക്രമം കാട്ടിയത്. അസം സ്വദേശിയാണ് ഇവര്‍. എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ പൂജയെ പുറത്താക്കി ഗേറ്റ് അടച്ചു. തുടര്‍ന്ന് റോഡില്‍ ബഹളം വെയ്ക്കുകയായിരുന്നു. അതിനിടെ വാഹന ഗതാഗതവും തടസ്സപ്പെടുത്തി.പെരുമ്പാവൂര്‍ പൊലീസെത്തി പൂജയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതിനും എക്സൈസ് ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും കേസെടുത്തു.

Related posts

മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തൃശൂരില്‍

Aswathi Kottiyoor

അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor

എൽഡിഎഫിൽ രാഹുൽ ഇഫക്ട്; കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് ഇടതുനേതാക്കൾ

Aswathi Kottiyoor
WordPress Image Lightbox