• Home
  • Uncategorized
  • ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു പുറത്തേക്കോടി ആളുകൾ
Uncategorized

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു പുറത്തേക്കോടി ആളുകൾ

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. നേപ്പാളിൽ 2.25നുണ്ടായ ആദ്യത്തെ ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51നുണ്ടായ രണ്ടാമത്തെ ഭൂചനം 6.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Related posts

‘കല്ലൂത്താങ്കടവ് ഫ്‌ളാറ്റിലെ ദുരവസ്ഥ’: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, ‘നഗരസഭാ സെക്രട്ടറി മറുപടി നൽകണം’

Aswathi Kottiyoor

കേളകം പഞ്ചായത്തിലെ വേണ്ടക്കംചാലിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞില്ല

Aswathi Kottiyoor

‘ഇടതു വലതുമുന്നണികളിൽ നിന്നും കൂടുതൽ പേർ തന്നോടൊപ്പം എത്തും’; ജോണി നെല്ലൂർ

Aswathi Kottiyoor
WordPress Image Lightbox