27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ നിർത്തിവച്ചത് അതുകൊണ്ട്’
Uncategorized

കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണി; വീസ നടപടികൾ നിർത്തിവച്ചത് അതുകൊണ്ട്’

ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18 ന് കാനഡയിൽ കൊല്ലപ്പെട്ടു. നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവിടുത്തെ പാർലമെന്റിൽ പ്രഖ്യാപിച്ചത് സെപ്റ്റംബറിൽ. ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ഭൂകമ്പം സൃഷ്ടിച്ച ആ പ്രഖ്യാപനത്തിന്റെ അലകൾ ഒഴിയുന്നതിന് മുൻപ് ഖലിസ്ഥാൻ വാദി നേതാവും ദേവിന്ദർ ബാംബിഹ വിഭാഗത്തിൽ ഉൾപ്പെടുന്നയാളുമായ സുഖ് ദൂൽ സിങ് എന്ന സുഖ ദുൻകെ സെപ്റ്റംബർ 20ന് കൊല്ലപ്പെട്ടു. ഇരു കൊലപാതകങ്ങളും തമ്മിൽ സാമ്യമുണ്ടെന്നും ആരോപണമുയർന്നു കഴിഞ്ഞു.സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്.

Related posts

ബംഗളൂരുവിൽ നിന്നെത്തിച്ചു, പക്ഷേ വാളയാറിൽ പിടിവീണു; 21കാരനിൽ നിന്ന് പിടിച്ചെടുത്തത് മെത്താംഫിറ്റമിൻ

Aswathi Kottiyoor

പങ്കാളികളെ കൈമാറ്റം; കണ്ടെത്തിയത് 14 ഗ്രൂപ്പുകൾ; ‍ഞെട്ടലായി യുവതിയുടെ കൊലപാതകം

Aswathi Kottiyoor

വിൽപ്പന വർധിച്ചു; വീര്യം അനുസരിച്ച് ബീയറിന് 30 രൂപവരെ കൂടും

Aswathi Kottiyoor
WordPress Image Lightbox