25 C
Iritty, IN
November 23, 2024
  • Home
  • kannur
  • അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു
kannur

അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

ഇ​രി​ട്ടി: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്റെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​റെ മാ​റി ഇ​രി​ട്ടി​ക്ക​ടു​ത്ത് മാ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റി​ന് അ​തി​ർ​ത്തി​യി​ൽ ത​ന്നെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. അ​തി​ർ​ത്തി​യി​ൽ സ്ഥ​ലം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ ഇ​രി​ട്ടി- കൂ​ട്ടു​പു​ഴ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​ക്ക​രി​കി​ൽ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​ദീ​പ, ഡി.​എ​ഫ്.​ഒ പി. ​കാ​ർ​ത്തി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൂ​ട്ടു​പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ സ്ഥ​ല​വും മ​റ്റും സം​ഘം പ​രി​ശോ​ധി​ച്ചു. കി​ളി​യ​ന്ത​റ​യി​ൽ എ​ക്‌​സൈ​സ്, വാ​ണി​ജ്യ നി​കു​തി ചെ​ക്ക് പോ​സ്റ്റു​ക​ൾ ഒ​ഴി​ഞ്ഞ സ്ഥ​ല​വും സം​ഘ​ത്തി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മ​റ്റ് വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന മു​റ​ക്ക് കെ​ട്ടി​ടം പ​ണി​യാ​നാ​ണ് ശ്ര​മം.

ഇ​പ്പോ​ൾ മാ​ട​ത്തി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റ് ചോ​ർ​ച്ച​യും സ്ഥ​ല പ​രി​മി​തി​യും കാ​ര​ണം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​രി​ട്ടി പാ​ല​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​ക്ക് പോ​സ്റ്റ് പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​ട​ത്തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഏ​റെ​ക്കാ​ലം മാ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്കും മാ​റി. കെ.​എ​സ്.​ടി.​പി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കൂ​ട്ടു​പു​ഴ​യി​ൽ പു​തി​യ​പാ​ലം നി​ർ​മി​ച്ച​തോ​ടെ അ​വി​ടെ​നി​ന്ന് വീ​ണ്ടും മാ​ട​ത്തി​ൽ നേ​ര​ത്തേ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി.

എ​ക്‌​സൈ​സി​ന്റെ​യും പൊ​ലീ​സി​ന്റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ​യും ചെ​ക്ക് പോ​സ്റ്റു​ക​ൾ അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ വ​നം വ​കു​പ്പി​ന്റെ ചെ​ക്ക് പോ​സ്റ്റും കൂ​ട്ടു​പു​ഴ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നു. ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ന്ന് ഉ​ട​മ ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന​മേ​ഖ​ല​യും ക​ർ​ണാ​ട​ക​യിലെ ബ്ര​ഹ്മ​ഗി​രി വ​ന മേ​ഖ​ല​യും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം എ​ന്ന നി​ല​യി​ൽ വ​നം വ​കു​പ്പി​ന്റെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ന് ഏ​റെ പ്ര​ധാ​ന്യ​മു​ണ്ട്. 40 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റി​ന് സ്വ​ന്ത​മാ​യി സൗ​ക​ര്യം ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ര​ജ​നി, കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്ത്, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ. ​ജി​ജി​ൽ, ചെ​ക്ക് പോ​സ്റ്റ് ഫോ​റ​സ്റ്റ​ർ കെ. ​ആ​ന​ന്ദ്, എ​ൻ.​സി.​പി ജി​ല്ല സെ​ക്ര​ട്ട​റി അ​ജ​യ​ൻ പാ​യം എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

Aswathi Kottiyoor

ര​തീ​ഷി​ന്‍റെ മ​ര​ണം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി

Aswathi Kottiyoor

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി അന്തരിച്ചു………..

Aswathi Kottiyoor
WordPress Image Lightbox