24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌
Kerala

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തി ക്ഷയിച്ച്‌ ചക്രവാതച്ചുഴിയായതായി കാലാവസ്ഥാ വകുപ്പ്‌. നിലവിൽ തെക്കൻ ഒഡീഷയ്‌ക്ക്‌ സമീപമായാണ്‌ ചക്രവാതച്ചുഴി നിലനിൽക്കുന്നത്‌. സംസ്ഥാനത്ത്‌ ഞായർവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. മറ്റിടങ്ങളിൽ മിതമായ മഴയുണ്ടാകും.

വ്യാഴം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും 40 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്‌.

Related posts

ആംബുലൻസ്‌ അപകടത്തിൽ മരിച്ചവരുടെ കുട്ടികളെ സ്‌പോണ്‍സര്‍ഷിപ്പ് പരിപാടിയില്‍ ഉള്‍പ്പെടുത്തും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെടും’: ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി.

Aswathi Kottiyoor

എടിഎം വഴിയുളള പണമിടപാടുകള്‍ക്ക് ഒടിപി വരുന്നു

Aswathi Kottiyoor
WordPress Image Lightbox