23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • എന്‍റെ തലക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി’; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ♦️
Uncategorized

എന്‍റെ തലക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് മതി’; പരമഹംസ ആചാര്യക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ♦️

ചെന്നൈ: തന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച അയോധ്യയിലെ സന്ന്യാസി പരമഹംസ ആചാര്യക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ‘സനാതന ധർമ്മത്തെക്കുറിച്ച് സംസാരിച്ചതിന് എന്റെ തല വെട്ടാന്‍ 10 കോടി രൂപ തരാമെന്ന് ഉത്തർപ്രദേശിലെ പരമഹംസ ആചാര്യൻ പ്രഖ്യാപിച്ചിട്ടുണ്ട്. തല വെട്ടാൻ 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീപ്പ് തന്നാൽ ഞാൻ തന്നെ മുടി ചീകും’.. ഉദയനിധി സ്റ്റാലിൻ പരിഹസിച്ചു. ‘ഒരു സന്ന്യാസിയുടെ കൈയിൽ എങ്ങനെ 10 കോടി വരും. നിങ്ങൾ യഥാർഥ സന്ന്യാസിയാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് എനിക്ക് സംശയമുണ്ട്’. അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് വേണ്ടി ജീവൻ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഈ ഭീഷണികളിൽ ആശങ്കപ്പെടുന്നില്ലെന്നും ചെന്നൈയിൽ നടന്ന പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ‘ഇതൊന്നും ഞങ്ങൾക്ക് പുതുമയുള്ള കാര്യമല്ല. ഈ ഭീഷണികളെയെല്ലാം ഭയക്കുന്നവരല്ല ഞങ്ങൾ. തമിഴിന് വേണ്ടി റെയിൽ ട്രാക്കിൽ തല വെക്കാൻ പോലും തയ്യാറായ കലാകാരന്റെ ചെറുമകനാണ് ഞാൻ,’ ഡി.എം.കെ നേതാവ് കൂടിയായ എം.കരുണാനിധിയുടെ ചെറുമകനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Related posts

പൊലീസ് സ്റ്റേഷൻ മതിൽ ചാടിക്കടന്നെത്തി മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം, കയ്യേറ്റശ്രമം, 3 പേ‍ർ അറസ്റ്റിൽ

Aswathi Kottiyoor

അതുകൊണ്ടാണ് അവർ ചെങ്കൊടി ഏന്താൻ തയ്യാറായി വന്നത്’; കാപ്പാ പ്രതിക്ക് സ്വീകരണം നല്‍കിയതിൽ മന്ത്രിയുടെ മറുപടി

Aswathi Kottiyoor

വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ

WordPress Image Lightbox