24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം
Kerala

ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടി രൂപയുടെ കച്ചവടം

ഓണക്കാലത്ത് സപ്ലൈകോ വഴി നടന്നത് 170 കോടിയോളം രൂപയുടെ കച്ചവടം. ഓഗസ്റ്റ് 18 മുതൽ 28 വരെ ജില്ലാ ഫെയറുകളിലൂടെ 6.28 കോടിയുടെയും മറ്റ് സപ്ലൈകോ ഓണം ഫെയറുകളിലൂടെ 112.44 കോടിയുടെയും വില്പനയാണ് നടന്നത്. 55.26 കോടി രൂപയുടെ സബ്സിഡി സാധനങ്ങൾ ഈ കാലയളവിൽ വിറ്റുപോയി.

2022ലെ ഓണക്കാലത്ത് 12 ദിവസം നടന്ന ജില്ലാ ഫെയറുകളിലെ ആകെ വില്പന 2.57കോടി രൂപയായിരുന്നു. ഈ വർഷം വിൽപന 6. 28 കോടി രൂപയായി വർദ്ധിച്ചു.ഓഗസ്റ്റ് 26നാണ് ഓണം ഫെയറിൽ ഏറ്റവും കൂടുതൽ വില്പന നടന്നത് -14.25 കോടി രൂപ. ഓഗസ്റ്റ് 21 മുതൽ 26 വരെ പ്രതിദിനം 12 കോടിയിൽ അധികമായിരുന്നു വിൽപ്പന.

ജില്ലാ ഫെയറുകളിൽ ആകെ നടന്ന 6.28 കോടിയുടെ വില്പനയിൽ 1.97 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 4.32കോടി രൂപയുടെ സബ്സിഡി ഇതര സാധനങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലാ ഫെയറിൽ 94 ലക്ഷം രൂപയുടെയും, കണ്ണൂർ ജില്ലാ ഫെയറിൽ 58 ലക്ഷം രൂപയുടെയും വില്പന നടന്നു.

കൊല്ലം 54 ലക്ഷം, കോട്ടയം 43.7 ലക്ഷം, പത്തനംതിട്ട 36. 5ലക്ഷം, ഇടുക്കി 15 ലക്ഷം, എറണാകുളം 42.6 ലക്ഷം, ആലപ്പുഴ 45.6 ലക്ഷം, തൃശ്ശൂർ 55.8 ലക്ഷം, പാലക്കാട് 53 ലക്ഷം, മലപ്പുറം 30.3 ലക്ഷം, കോഴിക്കോട് 36.7 ലക്ഷം, വയനാട് 46.7 ലക്ഷം, കാസർഗോഡ് 15. 8 ലക്ഷം എന്നിങ്ങനെയാണ് 18 മുതൽ 28 വരെയുള്ള ജില്ലാ ഫെയറുകളിലെ വിൽപ്പന.

Related posts

കെ​എ​സ്ആ​ര്‍​ടി​സി ജ​ൻ‍​റം ലോ​ഫ്ലോ​ർ എ​സി ബ​സു​ക​ൾ പൊ​ളി​ക്കാ​ൻ തീ​രു​മാ​നം

Aswathi Kottiyoor

ചരമം – ഏലിക്കുട്ടി

Aswathi Kottiyoor

കെഎസ്ആര്‍ടിസി സിംഗിള്‍ ഡ്യൂട്ടി ഇന്ന് മുതല്‍ നടപ്പിലാകും

Aswathi Kottiyoor
WordPress Image Lightbox