27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കരഞ്ഞുകൊണ്ടാണ് അവന്‍ ഇന്നലെ വീട്ടിൽ വന്നത്; മാനസികമായി തകർന്നിരിക്കുകയാണ്’: വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം
Uncategorized

കരഞ്ഞുകൊണ്ടാണ് അവന്‍ ഇന്നലെ വീട്ടിൽ വന്നത്; മാനസികമായി തകർന്നിരിക്കുകയാണ്’: വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം

ലഖ്‌നൗ: യു.പിയിലെ സ്‌കൂളിൽ അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം. മകൻ കരഞ്ഞുകൊണ്ടാണ് ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയതെന്ന് കുട്ടിയുടെ മാതാവ് റുബീന പറഞ്ഞു. സംഭവം വിവാദമായ ശേഷവും പ്രതിയായ അധ്യാപിക നടപടിയെ ന്യായീകരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് ഇർഷാദും വെളിപ്പെടുത്തി.

”ഇന്നലെ എന്റെ മകൻ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയത്. മാനസികമായി തകർന്നിരുന്നു. ഇങ്ങനെയല്ല കുട്ടികളോട് പെരുമാറേണ്ടത്’-കരഞ്ഞുകൊണ്ട് റുബീന പറഞ്ഞു. സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ശീലം ഇതേ അധ്യാപികയ്ക്കു നേരത്തെയുമുണ്ടെന്ന് അവർ വെളിപ്പെടുത്തി. പാഠഭാഗങ്ങൾ കാണാതെ പഠിച്ചില്ലെന്ന് ആരോപിച്ച് ഇവരുടെ ബന്ധുവായ മറ്റൊരു കുട്ടിക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി റുബീനപറഞ്ഞു.

അധ്യാപികയായ തൃപ്ത ത്യാഗി വിദ്യാർത്ഥികളോട് ഓരോന്നായി അവനെ അടിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പിതാവ് ഇർഷാദ് പറഞ്ഞു. ”അവൻ പാഠഭാഗം കാണാതെ പഠിച്ചിട്ടില്ലെന്നു പറഞ്ഞാണു നടപടിയെ അവർ ന്യായീകരിക്കുന്നത്. എന്നാൽ, എന്റെ മകൻ പഠനത്തിൽ മിടുക്കനാണ്. ട്യൂഷനും പോകുന്നുണ്ട്. എങ്ങനെയൊണ് ഒരു ടീച്ചർക്ക് ഇങ്ങനെ പെരുമാറാൻ പെരുമാറാൻ കഴിയുന്നതെന്നു മനസിലാകുന്നില്ല. അവരുടെ ഉള്ളിൽ നിറയെ വിദ്വേഷമാണെന്നാണു തോന്നുന്നത്. രാജ്യത്തു മുഴുവൻ പ്രചരിക്കുന്ന മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിന്റെ ഫലമാണിത്”-അദ്ദേഹം പറഞ്ഞു.

നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലാത്തതിനാൽ സംഭവത്തിൽ പരാതി നൽകുന്നില്ലെന്ന് ഇർഷാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധ്യാപിക സംഭവത്തിൽ മാപ്പുപറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു അന്തരീക്ഷത്തിൽ തന്റെ കുട്ടിയെ പഠിപ്പിക്കാനാകില്ല. അതുകൊണ്ട് നേരത്തെ അടച്ച ഫീ തിരിച്ചുവാങ്ങി അവനെ അവിടെനിന്നു മാറ്റി മറ്റൊരു സ്ഥാപനത്തിൽ ചേർക്കുമെന്നും പിതാവ് അറിയിച്ചു.

Related posts

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഓറഞ്ച് അലർട്ട് മാറി 2 ജില്ലകളിൽ റെഡ് അലർട്ട്, എട്ടിടങ്ങളിൽ ഓറഞ്ച്

Aswathi Kottiyoor

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍:നോര്‍ക്കയുടെ റൂട്ട്‌സ് ക്യാമ്പ് ഏഴിന് കണ്ണൂരിൽ

Aswathi Kottiyoor

‘ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു’; തമിഴ്നാട്ടിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍

Aswathi Kottiyoor
WordPress Image Lightbox