24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • സമൃദ്ധമാക്കാം ഓണം
kannur

സമൃദ്ധമാക്കാം ഓണം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഓണസമൃദ്ധി കർഷകച്ചന്തകൾ തുടങ്ങി. സിവിൽ സ്‌റ്റേഷനിലെ മിൽമ ബൂത്തിന് സമീപത്ത്‌ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു. ഹോർട്ടി കോർപ്പിന്റെ സഞ്ചരിക്കുന്ന കർഷകച്ചന്ത അസി. കലക്ടർ അനൂപ് ഗാർഗ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ നിർവഹിച്ചു.
ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ വിപണി വിലയേക്കാൾ പത്ത്‌ശതമാനം അധികം നൽകിയാണ് സംഭരിക്കുന്നത്. ഈ പച്ചക്കറികൾ 30ശതമാനം വിലക്കിഴിവിൽ ചന്തയിൽ ലഭിക്കും. ജില്ലയിൽ 141 ഓണസമൃദ്ധി ചന്തകളാണുള്ളത്. 89 എണ്ണം കൃഷിഭവനുകളും 46 എണ്ണം ഹോർട്ടി കോർപ്പ് നേരിട്ടും ആറെണ്ണം വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട് പ്രൊഡക്ഷൻ കൗൺസിലിന്റെ ഭാഗമായുമാണ് ഒരുക്കിയത്. തക്കാളി, വെണ്ട, പാവൽ, വാഴക്കൂമ്പ്, നേന്ത്രക്കായ, ചേന തുടങ്ങിയ നാടൻ പച്ചക്കറികൾക്കൊപ്പം വട്ടവട, കാന്തല്ലൂർ, പെരുമാട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ജൈവകർഷകർ ഉൽപ്പാദിപ്പിക്കുന്ന കുത്തരി, ശർക്കര, തേൻ, നാടൻ കറിപ്പൊടികൾ തുടങ്ങിയവയും ചന്തയിലുണ്ട്. 28വരെയാണ്‌ ചന്ത.
കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി കെ അനിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ടി പി എം നൂറുദ്ദീൻ, പി കെ ബേബി റീന, ഡി എൽ സുമ, കണ്ണൂർ കൃഷി അസി. ഡയറക്ടർ കെ പി രസന, കൃഷി അസി. ഡയറക്ടർ (മാർക്കറ്റിങ്) സി വി ജിതേഷ് തുടങ്ങിയവർ സംസാരിച്ചു

Related posts

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ: രജിസ്ട്രേഷൻ ആരംഭിച്ചു……….

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി……….

Aswathi Kottiyoor

വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ത്ത​വർ 20 ശ​ത​മാ​നം മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox