കണ്ണൂര്‍:രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഹരിത കര്‍മസേന, ദുരന്തനിവാരണ വളണ്ടിയര്‍മാര്‍, വാര്‍ഡ് തല ജാഗ്രതാസമിതി അംഗങ്ങള്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വളണ്ടിയര്‍മാര്‍ എന്നിവര്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുന്നു.
വാക്‌സിനേഷന്‍ ആവശ്യമുള്ള മേല്‍പറഞ്ഞ വിഭാഗത്തിലുളളവര്‍ വിവരങ്ങള്‍ ഫോട്ടോ പതിച്ച ഐ ഡി കാര്‍ഡ് സഹിതം (ആധാര്‍ ഒഴികെ) അതാത് ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 17നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.