25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഓണക്കിറ്റ് വിതരണം നാളെ മുതല്‍
Uncategorized

ഓണക്കിറ്റ് വിതരണം നാളെ മുതല്‍

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍. എഎവൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്.

നാളെ മുതല്‍ 27 വരെ എല്ലാ ജില്ലകളിലും റേഷന്‍ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒന്ന് എന്ന വീതം കിറ്റുകള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തില്‍ എത്തിച്ചു നല്‍കും. സാമൂഹികക്ഷേമ വകുപ്പു നല്‍കുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം.

തുണി സഞ്ചി ഉള്‍പ്പെടെ പതിനാലിനം ഭക്ഷ്യോല്‍പ്പന്നങ്ങളാണുള്ളത്. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.

Related posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor

‘റോഡിൽ ക്യാമറ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞു’; ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

Aswathi Kottiyoor

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

Aswathi Kottiyoor
WordPress Image Lightbox