27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ചപ്പമല ജനവാസ മേഖലയിൽ കടുവയെ കണ്ട സംഭവം: സ്ഥലത്ത് കാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്ന് വനം വകുപ്പ് |
Uncategorized

കൊട്ടിയൂർ ചപ്പമല ജനവാസ മേഖലയിൽ കടുവയെ കണ്ട സംഭവം: സ്ഥലത്ത് കാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്ന് വനം വകുപ്പ് |

കേളകം:കൊട്ടിയൂർ ചപ്പമലയിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും ,പഞ്ചായത്ത് അധികൃതരും നടത്തിയ നിരീക്ഷണത്തിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളും, അവശിഷ്ടങ്ങളും കണ്ടെത്തി.

സ്ഥലത്ത് വനപാലകരുടെ നിരീക്ഷണം ഏർപ്പെടുത്തി ,നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നരോത്ത് അറിയിച്ചു. ചപ്പമല കോൺക്രീറ്റ് റോഡിലും,പാലക്കൽ ജോയിയുടെ കൃഷിയിടത്തിലുമാണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വനപാലകരും ,പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകത്തിൻ്റെ നേതൃത്യത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.പിച്ചാത്തി കല്ലുങ്കൽ കാഞ്ചനയാണ് കടുവയെ പട്ടാപ്പകൽ നേരിൽ കണ്ടത്.

Related posts

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

Aswathi Kottiyoor

ചിന്നക്കനാൽ റിസോർട്ട് കേസ്; വിജിലൻസ് ഇന്ന് മാത്യു കുഴൽനാടന്റെ മൊഴിയെടുക്കും

Aswathi Kottiyoor

ഗസ്സയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; മൊബൈൽ, ഇൻറർനെറ്റ് സംവിധാനങ്ങൾ തകര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox