24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം: 3 പേർ പിടിയിൽ
kannur

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം: 3 പേർ പിടിയിൽ

കണ്ണൂർ > കണ്ണൂർ അത്താഴക്കുന്നിന് സമീപം പൊലീസ് ഉദ്യോ​ഗസ്ഥരെ യുവാക്കൾ ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അത്താഴക്കുന്ന്‌ സ്വദേശികളായ കെ അഖിലേഷ് (26), ടി അഭയ് (22), പി എം അൻസീർ (21) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

അത്താഴക്കുന്നിലെ ഒരു ക്ലബ്ബിൽ മദ്യപിക്കുകയായിരുന്നു യുവാക്കൾ. സംശയാസ്‌പദമായ രീതിയിൽ കണ്ടപ്പോൾ പൊലീസ് ചോദ്യംചെയ്തു. ഇതോടെ വാക്കേറ്റമായി. തുടർന്ന്‌ ആക്രമിക്കുകയുമായിരുന്നു. ഈ സമയം ക്ലബ്ബിന് പുറത്തുണ്ടായ മറ്റൊരു യുവാവ് പുറത്തുനിന്ന്‌ പൊലീസിനെ പൂട്ടിയിട്ടു. പൊലീസ്‌ ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പൂട്ട് തകർത്താണ് പൊലീസുകാരെ പുറത്തിറക്കിയത്.

ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ സി എച്ച് നസീബ് സിപിഒ അനീസ് എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘത്തിലുണ്ടായിരുന്ന എസ്ഐ സവ്യസച്ചി, സിപിഒ സുമേഷ്, സുകേഷ് എന്നിവരെയും പ്രതികൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ പൊലീസ് പറഞ്ഞു.

Related posts

തെ​രു​വുനാ​യ ഭീ​ഷ​ണി: കോ​ർ​പ​റേ​ഷ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കും

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കും………..

Aswathi Kottiyoor

തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്‌ ! ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു…….

WordPress Image Lightbox