23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • തെ​രു​വുനാ​യ ഭീ​ഷ​ണി: കോ​ർ​പ​റേ​ഷ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കും
kannur

തെ​രു​വുനാ​യ ഭീ​ഷ​ണി: കോ​ർ​പ​റേ​ഷ​ൻ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കും

ക​ണ്ണൂ​ര്‍: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തെ​രു​വുനാ​യ ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച​ക്ക് വ​ന്ന​പ്പോ​ഴാ​ണ് അം​ഗ​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു​വെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് തെ​രു​വ് നാ​യ​ക​ളു​ടെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ കൗ​ൺ​സി​ലി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​ത്.

തെ​രു​വ് നാ​യ​ക​ളെ കൊ​ല്ലാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​തി​നാ​ല്‍ തെ​രു​വ് നാ​യ​ക​ൾ​ക്കാ​യി പു​ന​ര​ധി​വാ​സ കേ​ന്ദ്രം സ്ഥാ​പി​ക്ക​ലാ​യി​രി​ക്കും പ​രി​ഹാ​രം. കോ​ര്‍​പ​റേ​ഷ​നി​ലെ 55 ഡി​വി​ഷ​നു​ക​ളി​ല്‍ എ​വി​ടെ​യെ​ങ്കി​ലും സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ ര​ണ്ടു മാ​സ​ത്തി​ന​കം തെ​രു​വ് നാ​യ പു​ന​ര​ധി​വാ​സ കേ​ന്ദ്രം സ്ഥാ​പി​ക്കും. ഇ​പ്പോ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന എ​ബി​സി പ​ദ്ധ​തി വി​ജ​യ​ക​ര​മ​ല്ല. തെ​രു​വ് നാ​യ​ക​ളെ വ​ന്ധീ​ക​രി​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം തെ​രു​വ് നാ​യ​ക​ളെ പി​ടി​ച്ചു കൊ​ണ്ടു പോ​യാ​ല്‍ അ​വ​യെ വ​ന്ധീ​ക​രി​ച്ച് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ചെ​വി​ക്ക് അ​ട​യാ​ളം വ​ച്ച് പി​ടി​ച്ചു കൊ​ണ്ടു പോ​യ സ്ഥ​ല​ത്ത് ത​ന്നെ വി​ടു​ക​യാ​ണ്. ഇ​ങ്ങി​നെ ചെ​യ്ത​ത് കൊ​ണ്ടു വം​ശ​വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ ഭീ​ഷ​ണി അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്നും വെ​റു​തെ പ​ണം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത​ല്ലാ​തെ ഒ​രു ഗു​ണ​വും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അം​ഗ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​നാ​വ​ശ്യ​മാ​യു​ള്ള പൊ​തു ടാ​പ്പ് നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​യു​ടെ ക​ണ​ക്കെ​ടു​ക്കാ​ന്‍ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് മേ​യ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ച​ര്‍​ച്ച​യി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മ​രാ​യ പി. ​കെ. രാ​ഗേ​ഷ്, എം.​പി. രാ​ജേ​ഷ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍, ഷാ​ഹി​ന മൊ​യ്തീ​ന്‍, സി​യാ​ദ് ത​ങ്ങ​ള്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​സ‌​ലി​ഹ് മ​ഠ​ത്തി​ല്‍, എ​ന്‍.​സു​ക​ന്യ, ര​വീ​ന്ദ്ര​ന്‍, വ​ല്‍​സ​ല​ന്‍, എ​ന്‍.​ഉ​ഷ, ഷാ​ഹി​ദ്, അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ക​ന​ത്ത​മ​ഴ​യി​ൽ പ​തി​നെ​ട്ട​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..

Aswathi Kottiyoor
WordPress Image Lightbox