23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പുതുപ്പള്ളി’ വന്നു, സഭ ഇന്നു പിരിയും; ആരംഭിച്ച് നാലാം നാൾ സഭ നിർത്തുന്നു
Uncategorized

പുതുപ്പള്ളി’ വന്നു, സഭ ഇന്നു പിരിയും; ആരംഭിച്ച് നാലാം നാൾ സഭ നിർത്തുന്നു

തിരുവനന്തപുരം ∙ അപ്രതീക്ഷിതമായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ, ആരംഭിച്ച് നാലാം നാളായ ഇന്നു നിയമസഭാ സമ്മേളനം താൽക്കാലികമായി നിർത്തുന്നു. ഇൗ മാസം 24 വരെയാണു സമ്മേളനം ചേരാൻ നിശ്ചയിച്ചിരുന്നത്. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മറ്റു കക്ഷി നേതാക്കൾ എന്നിവരുൾപ്പെട്ട കാര്യോപദേശക സമിതി ഇന്നലെ ചേർന്നാണു സഭാ സമ്മേളനത്തിനു നീണ്ട ഇടവേള നൽകാൻ ശുപാർശ ചെയ്തത്. സെപ്റ്റംബർ 11ന് ആണു സഭാസമ്മേളനം വീണ്ടും ആരംഭിക്കുക. അന്നു പുതുപ്പള്ളിയിലെ പുതിയ ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞയും നടക്കും. സെപ്റ്റംബർ 14നു സമ്മേളനം സമാപിക്കും.

പുതുപ്പള്ളിയിൽ പ്രചാരണത്തിനു വേണ്ടി നേതാക്കൾക്കു പോകേണ്ടതിനാലാണു സമ്മേളനത്തിന് ഇടവേള നൽകാനുള്ള തീരുമാനം. ഇക്കാര്യത്തിൽ ചൊവ്വാഴ്ച രാത്രി തന്നെ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ ധാരണയിലെത്തിയിരുന്നു. സെപ്റ്റംബർ അ‍ഞ്ചിനാണു പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. സമ്മേളനം വെട്ടിച്ചുരുക്കുന്നതിനാൽ ഇന്ന് 6 ബില്ലുകളാണു സഭ പരിഗണിക്കുക. അതിനാൽ സഭ രാത്രി വരെ നീളാൻ സാധ്യതയുണ്ട്.നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി, മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി, പബ്ലിക് സർവീസ് കമ്മിഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ഭേദഗതി, ഭൂമി പതിവ്, കെട്ടിട നികുതി, ഇന്ത്യൻ പങ്കാളിത്ത (കേരള ഭേദഗതി) ഭേദഗതി ബില്ലുകളാണു സഭ ഇന്നു പരിഗണിക്കുന്നത്.

Related posts

യുവ നടന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്, പ്രതികരണവുമായി സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ കുറിപ്പ്

Aswathi Kottiyoor

ഓസ്ട്രേലിയയിൽ തൊഴിൽ തേടുന്ന മലയാളികള്‍ക്ക് സന്തോഷവാർത്ത; തിരുവനന്തപുരം കേന്ദ്രമാക്കി പ്രത്യേക സംവിധാനമായി

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന​ത് 19 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ.

Aswathi Kottiyoor
WordPress Image Lightbox