24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരൻ പുഴയിൽ മരിച്ചനിലയിൽ; മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായി മക്കൾ
Kerala Uncategorized

എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരൻ പുഴയിൽ മരിച്ചനിലയിൽ; മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായി മക്കൾ

ഇടുക്കി: എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്തിരുന്ന മുരുകനെ ഈ മാസം 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചിരുന്നു.

ജൂലൈ 23ന് മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. 23ന് ശേഷം മുരുകന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. 26-ാം തീയ്യതി ഭാര്യയും മക്കളും മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തെരച്ചിൽ നടത്തിയപ്പോഴാണ് പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിത്. ഭാര്യ – ജ്യോതിമണി. മക്കൾ – സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ – രമേഷ്, ഗണേഷ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.

Related posts

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ വായന വാരാചരണത്തിന് തുടക്കമായി.

Aswathi Kottiyoor

അഖിൽ രാജുവിനെ ആദരിച്ചു.

Aswathi Kottiyoor
WordPress Image Lightbox