• Home
  • Uncategorized
  • സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം, മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്; ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എം. വിഗോവിന്ദന്‍
Uncategorized

സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം, മിത്തുകൾ ചരിത്രത്തിന്‍റെ ഭാഗമാക്കി മാറ്റരുത്; ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് എം. വിഗോവിന്ദന്‍

കണ്ണൂർ: ഗണപതി പരാ‍മർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന് പിന്തുണ ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ രംഗത്തി. പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകൾ ചരിത്രത്തിൻറെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീർ പറഞ്ഞതിൽ തെറ്റില്ല. ഷംസീർ രാജിവയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തി. ഹൈന്ദവരുടെ ആരാധനമൂർത്തിക്കെതിരായ എ.എൻ ഷംസീറിൻറെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു. വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യകയുണ്ടെന്നും സ്പീക്കർ പ്രസ്താവനയിൽ വ്യക്തമാക്കി. ഷംസീറിൻറെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിൻറെ വിമർശനം.

Related posts

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

Aswathi Kottiyoor

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

Aswathi Kottiyoor

ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കും: കൃഷിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox