25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.
Uncategorized

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.

പേരാവൂർ:
തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു.
സ്കൂളിൽ നടന്ന ചടങ്ങ് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് നിർവ്വഹിച്ചു. ഭരണഘടന ഉറപ്പുവരുത്തുന്ന എല്ലാ വിധ സുരക്ഷയ്ക്കും അർഹതപ്പെട്ട മണിപ്പൂർ ജനത അനുഭവിക്കുന്ന കൊടും ക്രൂരതയെ അദ്ദേഹം അപലപിക്കുകയും സമാധാനം പുന:സ്ഥാപിക്കുവാൻ അധികാരികൾ ശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അനൂപ് സ്കറിയ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിസ്റ്റർ മോളി എ.കെ. (എസ്.എച്ച്), ഷൈൻ എം ജോസഫ്, ജാക്സൺ മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.

Related posts

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

‘കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി നൽകും, വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; ആർഎൽവി രാമകൃഷ്ണൻ

Aswathi Kottiyoor

‘എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം’, ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox