24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ‘കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി നൽകും, വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; ആർഎൽവി രാമകൃഷ്ണൻ
Uncategorized

‘കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി നൽകും, വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. സത്യഭാമയ്ക്കെതിരെ ഉടൻ പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയ്ക്കെതിരെ പൊലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാൻ ഇത്ര വർഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാൻ ഈ പിന്തുണ ഊർജ്ജമാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രണ്ട് ദിവസം മുമ്പ് തന്നെ എല്ലാവരും വേട്ടയാടി. അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കലാമണ്ഡലം ഗോപിയുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപിയാശാന്‍റെയും കുടുംബത്തിന്‍റേയും രാഷ്ട്രീയ ബാധ്യത ഹനിക്കില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Related posts

ചരിത്രം കുറിക്കാൻ ഇന്ത്യ; ആദിത്യ എൽ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ISRO

Aswathi Kottiyoor

അപൂർവ്വങ്ങളിൽ അപൂർവ്വം! കരിയറിൽ ഇങ്ങനെ കണ്ടിട്ടില്ലെന്ന് ഡോക്ടർമാർ! യുവതിക്ക് 2 ഗർഭപാത്രം, രണ്ടിലും കുട്ടികൾ

Aswathi Kottiyoor

സൂചികകളില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,450 കടന്നു.*

Aswathi Kottiyoor
WordPress Image Lightbox