24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • 7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ
Uncategorized

7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

തൊടുപുഴ∙ ഇടുക്കി ആനച്ചാൽ ആമകണ്ടത്ത് ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടുക്കി അതിവേഗ പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 104 വർഷം തടവും കോടതി വിധിച്ചു. അതിർത്തിത്തർക്കവും കുടുംബ വഴക്കുമായിരുന്നു ആക്രമണത്തിനു കാരണം. പ്രതിയുടെ ഭാര്യ വേർപിരിഞ്ഞു താമസിക്കാൻ കാരണം ഭാര്യയുടെ സഹോദരിയും അമ്മയുമാണെന്ന വിശ്വാസമാണ് കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്.

2021 ഒക്ടോബർ 3ന് പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. ഭാര്യാമാതാവിന്റെ വീട്ടിലെത്തിയ പ്രതി അടുക്കള വാതിൽ തകർത്ത് അകത്തുകയറി അവരെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി. പിന്നെ ഏഴുവയസ്സുകാരനായ ചെറുമകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അവിടെനിന്നിറങ്ങി ഭാര്യാസഹോദരിയുടെ വീട്ടിലെത്തി അവരെയും ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പതിനഞ്ചുകാരിയായ മകളെ ഉപദ്രവിക്കുകയായിരുന്നു.

Related posts

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ; വെള്ളാർമല ജിവിഎച്ച്എസ് പൂർണമായി മുങ്ങി, നടുങ്ങി നാട്

Aswathi Kottiyoor

കേരള തീരത്ത് ജാഗ്രത വേണം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പ്

കഞ്ചിക്കോട്ട് സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox