22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം
kannur

കൊട്ടിയൂർ ഐ ജെ എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനമായ ചാന്ദ്രദിനം ആകർഷകമായ ദൃശ്യാവിഷ്കാരത്തോടെയും ലഘു നാടകത്തോടെയും സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ദൃശ്യാവിഷ്കാരത്തിനിടെ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷവിധാനത്തോടെ വേദിയിലേക്കെത്തിയവർ കുട്ടികളിൽ ആവേശം ഉണർത്തി. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കന്നഡി, ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് എന്നിവരുടേയും രൂപത്തിലെത്തിയ വിദ്യാർത്ഥികൾ വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങളുടെയും ചന്ദ്രയാനിനെ കുറിച്ചും വിവരണം നൽകി.ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ചാന്ദ്രദിന ക്വിസ്സിന്റെയും മറ്റ് മത്സരങ്ങളുടെയും വിജയികളെ സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് ഇ കെ അനുമോദിച്ചു. സയൻസ് ക്ലബ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

ഭിന്നശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവീസ് പോർട്ട് റജിസ്ട്രേഷനും നിർണ്ണയ ക്യാമ്പ് നടന്നു

Aswathi Kottiyoor

കണ്ണപുരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ക്കെതിരേ കർശന നടപടി; നോ​ട്ടീ​സ് ന​ല്‍​കി​ത്തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox