25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒപ്പിട്ട്‌ മുങ്ങുന്നവരെ പിരിച്ചുവിടുമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി
Kerala

ഒപ്പിട്ട്‌ മുങ്ങുന്നവരെ പിരിച്ചുവിടുമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി

കൃത്യമായി ജോലിക്ക്‌ എത്താത്ത 1243 പേരെ പത്രപ്പരസ്യം നൽകി പിരിച്ചുവിടുമെന്ന്‌ കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകർ. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലെ കെഎസ്‌ആർടിസി: വാർത്തകളും വസ്‌തുതകളും എന്ന വീഡിയോ പരമ്പരയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. മാസത്തിൽ രണ്ടോ മൂന്നോ ദിവസം വന്ന്‌ തോന്നിയ ജോലി ചെയ്‌ത്‌ ഒപ്പിട്ട്‌ പോകുകയാണിവർ. വിശദീകരണ നോട്ടീസ്‌ കൈപ്പറ്റുന്നില്ല.

അവരുടെ ലക്ഷ്യം പെൻഷനാണ്‌. അതിന്‌ സ്വയം വിരമിക്കണം. ചെലവ്‌ കുറച്ച്‌ വരുമാനം വർധിപ്പിക്കാനാണ്‌ സുശീൽഖന്ന സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്‌. മോട്ടോർ തൊഴിലാളി നിയമപ്രകാരമാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. സ്‌റ്റേറ്റ്‌ പ്രൊഡക്ടിവിറ്റി കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ വർക്ക്‌ഷോപ്പുകളിലെ ജോലിഘടന പരിഷ്‌കരിച്ചത്‌.

12 മണിക്കൂർ സ്‌പ്രെഡ്‌ ഓവർ ഡ്യൂട്ടി ചെയ്യാൻ പറയുന്നില്ല. സ്‌പ്രെഡ്‌ ഓവർ ഡ്യൂട്ടിക്കെതിരെ കോടതിയെ സമീപിക്കാം. ഡബിൾ ഡ്യൂട്ടി അശാസ്‌ത്രീയമാണ്‌. രാജ്യത്ത്‌ പൊതുഗതാഗതത്തിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുംമാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്‌ സ്‌പ്രെഡ്‌ ഓവർ ഡ്യൂട്ടി. ഓവർ ഡ്യൂട്ടി എടുക്കുന്നതിലൂടെ ജീവനക്കാർക്ക്‌ കൂടുതൽ ആനുകൂല്യം ലഭിക്കും.

സിംഗിൾ ഡ്യൂട്ടി എടുക്കാൻ തയ്യാറാകുകയും താൽക്കാലിക ജോലിക്കാരെയും വച്ചാൽ മാസം മുപ്പത്‌ കോടി രൂപ എങ്കിലും അധികമായി ഉണ്ടാക്കാം. അതിലൂടെ സ്ഥാപനത്തിന്‌ സ്വയം പര്യാപ്‌തത കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

Related posts

ദത്ത്‌ കേസ്‌: അനുപമയ്‌ക്ക്‌ കോടതി കുഞ്ഞിനെ കൈമാറി

Aswathi Kottiyoor

ഓൺലൈൻ റമ്മികളിക്ക് നിരോധനം ഏര്‍പ്പെടുത്തി.

Aswathi Kottiyoor

വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox