23.7 C
Iritty, IN
October 5, 2023
  • Home
  • Kerala
  • വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു
Kerala

വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

സംസ്ഥാനത്ത് വെള്ളിയാഴ്ച 15,033 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 298 വാക്‌സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്‌സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (62) വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 15, എറണാകുളം 62, ഇടുക്കി 10, കണ്ണൂർ 36, കൊല്ലം 8, കോട്ടയം 25, കോഴിക്കോട് 26, മലപ്പുറം 42, പാലക്കാട് 6, പത്തനംതിട്ട 3, തിരുവനന്തപുരം 38, തൃശൂർ 21, വയനാട് 6 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (3482) വാക്‌സിൻ സ്വീകരിച്ചത്. ആലപ്പുഴ 529, എറണാകുളം 3482, ഇടുക്കി 401, കണ്ണൂർ 1388, കൊല്ലം 650, കോട്ടയം 1118, കോഴിക്കോട് 1598, മലപ്പുറം 1582, പാലക്കാട് 238, പത്തനംതിട്ട 320, തിരുവനന്തപുരം 2418, തൃശൂർ 955, വയനാട് 354 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,90,112 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്.

Related posts

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടും; രോഗവ്യാപന ഭീതി നിലനില്‍ക്കുന്നതായി ആരോഗ്യ മന്ത്രി

ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് സ്ത്രീ ​മ​രി​ച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox