27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു
Uncategorized

ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു

മൂവാറ്റുപുഴ :മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. മേക്കടമ്പിലാണ് സംഭവം നടന്നത്. മേക്കടമ്പ് സ്വദേശിനി അമ്മിണിയാണ് കൊല്ലപ്പെട്ടത്. 85 വയസായിരുന്നു. മരുമകള്‍ പങ്കജ(55)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കജം മാനസികരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.കൊലപ്പെടുത്തിയത് കഴുത്തിനും തലയിലും വെട്ടിയാണ്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്.

ഭര്‍തൃമാതാവായ അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം മരുമകള്‍ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

താക്കോൽ കാറിനകത്ത് പെട്ടു, സ്പെയർ കീയുമില്ല; കാറിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

ജിഷ വധക്കേസ്: പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്; കുറ്റവിമുക്തനാക്കണമെന്ന് അമീറുൾ ഇസ്ലാം

Aswathi Kottiyoor

5 വർഷത്തെ ദുരിതമാണ്; ഇതൊന്ന് കൈയിൽ കിട്ടാൻ പെട്ട പാടുകള്‍! ‘ആരോടും പരാതിയില്ല, സന്തോഷം മാത്രം’, നന്ദന ഹാപ്പി

Aswathi Kottiyoor
WordPress Image Lightbox