29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മഴ തുടരുന്നു, 5 മരണം; കണ്ണൂരിൽ ഒഴുക്കിൽപെട്ട 2 യുവാക്കളിൽ ഒരാൾ മരിച്ചു, ഒരാളെ കണ്ടെത്തിയില്ല
Uncategorized

മഴ തുടരുന്നു, 5 മരണം; കണ്ണൂരിൽ ഒഴുക്കിൽപെട്ട 2 യുവാക്കളിൽ ഒരാൾ മരിച്ചു, ഒരാളെ കണ്ടെത്തിയില്ല

സംസ്ഥാനത്തു കലിതുള്ളി കാലവർഷം തുടരുന്നു. ഇന്നലെ 5 പേർ മരിച്ചു. കണ്ണൂർ പാനൂർ തൂവക്കുന്നിൽ ഒഴുക്കിൽപെട്ടു കാണാതായ 2 വിദ്യാർഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. കല്ലിക്കണ്ടി എൻഎഎം കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി സവാദ് (20) ആണു മരിച്ചത്. രണ്ടാമത്തെയാളെ കണ്ടെത്തിയിട്ടില്ല.

കോഴിക്കോട് വടകരയിൽ സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥി പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി മരിച്ചു. മണിയൂർ പഞ്ചായത്തിലെ മുതുവന കടയക്കൊടിയിൽ ഹമീദിന്റെ മകൻ മുഹമ്മദ് നിഹാൽ (17) ആണ് മരിച്ചത്. തെങ്ങ് വീണു പൊട്ടിയ കമ്പികൾ നിഹാലിന്റെ സൈക്കിളിൽ തട്ടുകയായിരുന്നു. തിരുവനന്തപുരത്തു 2 മരണം. പാറശാലയിൽ മഴയത്ത് മരത്തിന്റെ കെ‍ാമ്പ് മുറിക്കാൻ വീടിന്റെ പാരപ്പറ്റിൽ കയറിയ ചെറുവാരക്കോണം പുത്തൻ വീട്ടിൽ ചന്ദ്ര (68) വീണു മരിച്ചു. തൊളിക്കോട് ചെരുപ്പാണിയിൽ കുളത്തിൽ വീണ് വിതുര ഗവ. വിഎച്ച്എസ്‌സിയിലെ 10–ാം ക്ലാസ് വിദ്യാർഥി അക്ഷയ് (15) മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴി തുറമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ആളപായമില്ല. സംസ്ഥാനത്തെ 112 ദുരിതാശ്വാസ ക്യാംപുകളിലായി 2531 പേർ കഴിയുന്നു.

മാറ്റമില്ല. കണ്ണൂർ സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

Related posts

നരേന്ദ്ര മോദിക്കും ബിജെപിക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാനിരിക്കുന്നത്, ‘ഇന്ത്യ’ അധികാരത്തിലേറും: ഡികെ

Aswathi Kottiyoor

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായുള്ള കട്ടിൽ വിതരണം ചെയ്തു.

Aswathi Kottiyoor

കൽപ്പറ്റയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox