24.6 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷൻ; ടൂറിസം ആകര്‍ഷണങ്ങൾ മന്ത്രി ക്യൂബന്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി മന്ത്രി
Uncategorized

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷൻ; ടൂറിസം ആകര്‍ഷണങ്ങൾ മന്ത്രി ക്യൂബന്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി മന്ത്രി


തിരുവനന്തപുരം: നൂതന ടൂറിസം ഉത്പന്നങ്ങളിലൂടെയും പദ്ധതികളിലൂടെയും കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മാറുന്ന കാലത്തിന്‍റെ അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് കേരളത്തിലേക്ക് ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്യൂബന്‍ അംബാസഡര്‍ ഇന്‍ ചാര്‍ജ് എബല്‍ ഡെഷ്പാനിയെയുടെ കേരള ടൂറിസം അധികൃതരുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്‍റെ ടൂറിസം ആകര്‍ഷണങ്ങള്‍ മന്ത്രി ക്യൂബന്‍ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി. സമ്പന്നമായ കടല്‍തീരം, ആകര്‍ഷകമായ കായലോരങ്ങള്‍, മലയോര പ്രദേശങ്ങള്‍ എന്നിവയെ കേരളത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീസണിനും അനുയോജ്യമായ പ്രദേശമെന്നതാണ് കേരളത്തെ വേറിട്ടു നിര്‍ത്തുന്നത്.

സംസ്ഥാനം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം പദ്ധതിയും അനുഭവവേദ്യ, സുസ്ഥിര കാഴ്ചപ്പാടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആയുര്‍വേദ-വെല്‍നസ് ടൂറിസം, കാരവന്‍ കേരള, അഡ്വഞ്ചര്‍ ടൂറിസം എന്നിവയും കേരളത്തിന്‍റെ ആകര്‍ഷണങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ വരവില്‍ ക്രമാനുഗതമായ വര്‍ധനവാണ് കേരളം രേഖപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

‘കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു

Aswathi Kottiyoor

അമ്പെയ്ത് കണ്ണൂരുകാരി ബബിത ബാലൻ സ്വർണ്ണ നേടി.

Aswathi Kottiyoor

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox