24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • കൊട്ടിയൂർ തീർഥാടകർക്ക് അന്നമൂട്ടി കോളയാട്ടുകാർ
kannur

കൊട്ടിയൂർ തീർഥാടകർക്ക് അന്നമൂട്ടി കോളയാട്ടുകാർ

വയറുനിറഞ്ഞു ഒപ്പം മനസ്സും’ കൊട്ടിയൂർ തീർഥാടനം കഴിഞ്ഞ് മടങ്ങവെ കോളയാട് ഒരുക്കിയ അന്നദാന വിശ്രമകേന്ദ്രത്തിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം പേരാമ്പ്ര സ്വദേശിയായ രേഷ്മ അഭിപ്രായ പുസ്തകത്തിൽ കുറിച്ചിട്ടു. ഇതുപോലെയുള്ള നൂറുകണക്കിന്‌ അഭിപ്രായങ്ങളാണ് ദിവസേന ഡയറിയിൽ പതിയുന്നത്‌. ടെമ്പിൾ കോ ഓഡിനേഷൻ കമ്മിറ്റിയും ഐആർപിസിയും ഒരുക്കിയ വിശ്രമകേന്ദ്രത്തിൽ ജാതി–-മത ഭേദമന്യേ മനുഷ്യർ ഒരുമിക്കുകയാണ്‌. കൊട്ടിയൂർ തീർഥാടകർക്കായി ഒരുക്കിയ കേന്ദ്രത്തിൽ ദിവസങ്ങളായി ആയിരങ്ങളാണ്‌ ഭക്ഷണം കഴിച്ചു മടങ്ങിയത്‌.
വിശ്രമം, പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യം, വിശാലമായ വാഹന പാർക്കിങ് തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട്‌.
തീർഥാടകർക്ക് പുറമെ അതുവഴി സഞ്ചരിക്കുന്നവരെല്ലാം വിശപ്പകറ്റിയാണ് മടങ്ങുന്നത്. ദിവസേന 2000 പേർക്കാണ് പായസമടക്കമുള്ള ഉച്ചഭക്ഷണം നൽകുന്നത്‌. ചിലദിവസങ്ങളിൽ മൂവായിരത്തിലധികം പേർ ഭക്ഷണം കഴിച്ചിട്ടുണ്ട്. 12 ദിവസമായി വിശ്രമകേന്ദ്രം തുടങ്ങിയിട്ട്‌. ഭക്ഷണത്തിന് പുറമെ ജീവിതശൈലി രോഗങ്ങളുടെ പരിശോധനയും അത്യാവശ്യമായ മരുന്നുകളും നൽകുന്നുണ്ട്‌.
അമ്പതോളം പേരാണ് സദാ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. സാംസ്കാരിക സംഘടനകളുടെയും പള്ളികളുടെയും സ്വശ്രയ സംഘങ്ങളുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ്‌ കേന്ദ്രത്തിന്റെ പ്രവർത്തനം.
24 വരെയാണ് ഭക്ഷണമുണ്ടാവുക. കെ കെ ശൈലജ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സിനിമാ സംവിധായകൻ എം മോഹനൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ഐഡിയ സ്റ്റാർ സിംഗർ സൂര്യകുമാർ എന്നിവർ കേന്ദ്രം സന്ദർശിച്ചു.

Related posts

വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​ഷേ​ധ ധ​ർ​ണ 27ന്

Aswathi Kottiyoor
WordPress Image Lightbox