23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ ; അഴിമതി അറിയിക്കാൻ 1800 425 5255.*
Uncategorized

റവന്യു വകുപ്പിൽ ടോൾ ഫ്രീ നമ്പർ ; അഴിമതി അറിയിക്കാൻ 1800 425 5255.*

തിരുവനന്തപുരം ∙ അഴിമതി, കൈക്കൂലി വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനു റവന്യു വകുപ്പിന്റെ ടോൾഫ്രീ നമ്പർ (1800 425 5255) ഇന്നു മുതൽ. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണു പ്രവർത്തനം. ടോൾ ഫ്രീ നമ്പറിൽ വിളിക്കുമ്പോൾ വോയ്സ് ഇന്ററാക്ടീവ് നിർദേശ പ്രകാരം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ റജിസ്റ്റർ ചെയ്യാം. 1 ഡയൽ ചെയ്താൽ സംശയ നിവാരണം നടത്താം. 2 ഡയൽ ചെയ്ത് അഴിമതി സംബന്ധിച്ച പരാതികൾ റജിസ്റ്റർ ചെയ്യാം. അഴിമതി പരാതികൾ അറിയിക്കുന്നതിനു പ്രത്യേക ഓൺലൈൻ പോർട്ടലും ഉടൻ നിലവിൽ വരും.
റവന്യു വകുപ്പിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ വില്ലേജ് തല ജനകീയ സമിതിയോഗം ചേരാത്ത എല്ലാ വില്ലേജ് ഓഫിസുകളിലും വില്ലേജ് ഓഫിസർമാർക്കെതിരെ റിപ്പോർട്ട് നൽകാൻ തഹസിൽദാർമാരോടു നിർദേശിച്ചു. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണു താലൂക്ക് തല ജനകീയ സമിതി മാതൃകയിൽ വില്ലേജ് ജനകീയ സമിതി യോഗം ചേരേണ്ടത്. എംഎൽഎയോ പ്രതിനിധിയോ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരുമുണ്ടാകും. യോഗം ചേർന്നാൽ പിറ്റേന്നു തന്നെ യോഗ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ലാൻഡ് റവന്യു കമ്മിഷണറുടെ ഓഫിസിൽ പ്രത്യേക സെല്ലും തുടങ്ങിയിട്ടുണ്ട്.

Related posts

ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വായനദിന ആഘോഷവും പുസ്തക പ്രദർശനവും നടന്നു

Aswathi Kottiyoor

മുൻ വൈരാ​ഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor

അടക്കാത്തോട് ടൗണിന് സമീപം ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ

Aswathi Kottiyoor
WordPress Image Lightbox