22.4 C
Iritty, IN
June 1, 2024
  • Home
  • Uncategorized
  • അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു; റേഡിയോ കോളർ സന്ദേശം
Uncategorized

അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു; റേഡിയോ കോളർ സന്ദേശം


തിരുവനന്തപുരം∙ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം. അപ്പർ കോതയാർ മുത്തു‍കുഴി വനമേഖലയിലാണ് അരിക്കൊമ്പനെ കഴിഞ്ഞ ദിവസം വനം വകുപ്പ് തുറന്നു വിട്ടത്.

Related posts

ട്രൈബൽ കലോത്സവം

Aswathi Kottiyoor

തോമസ് ചാഴിക്കാടൻ്റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടു

Aswathi Kottiyoor

വിവാഹത്തിന് കാമുകിയുടെ നിബന്ധന; മകനെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

Aswathi Kottiyoor
WordPress Image Lightbox