25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വായനദിന ആഘോഷവും പുസ്തക പ്രദർശനവും നടന്നു
Uncategorized

ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ വായനദിന ആഘോഷവും പുസ്തക പ്രദർശനവും നടന്നു


ചെട്ടിയാംപറമ്പ് ഗവ. യു. പി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായി ജൂൺ 19 ന് വായനദിനാഘോഷം നടന്നു. കണ്ണൂർജില്ലയിലെ പ്രശസ്തനായ യുവ എഴുത്തുകാരൻ ശ്രീ. മനീഷ് മുഴക്കുന്ന് വായനദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ അദ്ധ്യാപകൻ വിനു കെ ആർ സ്വാഗതം പറഞ്ഞചടങ്ങിൽ പി. ടി. എ പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ് അധ്യക്ഷനായിരുന്നു. വാർഡ്‌മെമ്പർ ശ്രീമതി ലീലാമ്മ ജോണി സീനിയർ അദ്ധ്യാപിക ശ്രീമതി. വിജയശ്രീ പി വി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വായന അനുഭവങ്ങളും വായനദിന പ്രസംഗവും വായനയുമായി ബന്ധപ്പെട്ട പാട്ടുകളും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ പുസ്തക പ്രദർശനം ശ്രദ്ധേയമായിരുന്നു. പ്രോഗ്രാം കൺവീനർ ശ്രീ. ശിവേഷ് മാധവൻ നന്ദി അർപ്പിച്ചു സംസാരിച്ചു.
വായനമാസാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ സ്കൂളിൽ നടക്കും.

Related posts

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വിദ്യാർഥികളുടെ കൂട്ടയടി

Aswathi Kottiyoor

ആയുഷ്മാൻ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

Aswathi Kottiyoor

വാട്സ് ആപ്പിൽ സന്ദേശം: ലക്ഷക്കണക്കിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്ന് സാഗരിക ഘോഷ്

Aswathi Kottiyoor
WordPress Image Lightbox