27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • പാനൂരിൽ കുളം നവീകരണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം
kannur

പാനൂരിൽ കുളം നവീകരണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

പാനൂർ : പാനൂരിൽ കുളം നവീകരണത്തിനിടെ മതിൽ ഇടിഞ്ഞു വീണ് തൊഴിലാളികൾക്ക് പരിക്ക് . .ഒരാളുടെ നില ഗുരുതരം പാനൂരിനടുത്ത് കാട്ടിമുക്കിലെ ഇരഞ്ഞിക്കുളം നവീകരണ പ്രവൃത്തിക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
കന്യാകുമാരി സ്വദേശികളായ കൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. കൃഷ്ണന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപാണ് കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് കുളം നവീകരണം തുടങ്ങിയത്. മുക്കാൽ ഭാഗത്തോളം മതിൽ കെട്ടി കഴിഞ്ഞു.
കുളത്തിന് തൊട്ടരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതിൽ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റാൻ ആവശ്യപെട്ടിരു ന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ ഭാഗത്താണ് അപകടം സംഭവിച്ചത്. കരിങ്കല്ലുകൾ ക്കിടയിൽ കുടുങ്ങിയ കൃഷ്ണനെ ഏറെ പണിപ്പെട്ടാണ് പ്രദേശവാസി കൾ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Related posts

പ​രി​ശോ​ധ​ന കു​റ​ഞ്ഞു; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ത​ള്ളി ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തിൽ

Aswathi Kottiyoor

വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

കണ്ണൂർ ജില്ലയില്‍ 1695 പേര്‍ക്ക് കൂടി കൊവിഡ്; 1644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox