23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കൊങ്കൺപാതയിൽ സമയമാറ്റം 10 മുതൽ
Kerala

കൊങ്കൺപാതയിൽ സമയമാറ്റം 10 മുതൽ

മൺസൂൺ കാലയളവിൽ കൊങ്കൺവഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം 10 മുതൽ. വിവിധ സ്‌റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ട്‌. ഒക്ടോബർ 31 വരെയാണ് സമയക്രമം. പ്രധാനപ്പെട്ട ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്ന പുതിയ സമയക്രമം.

എറണാകുളം ജങ്‌ഷൻ – ഹസ്രത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്ന് രാവിലെ 10.10ന് പുറപ്പെട്ട്‌ തിരികെ (12618) രാവിലെ 10.25ന് എത്തും. തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം സെൻട്രലിൽനിന്ന് പകൽ 2.40ന് പുറപ്പെടും. തിരികെ (12432) പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് എത്തും.

എറണാകുളം ജങ്‌ഷൻ – പുണെ ജങ്‌ഷൻ എക്സ്പ്രസ് (22149) എറണാകുളം ജങ്‌ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും. എറണാകുളം ജങ്‌ഷൻ – ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655) എറണാകുളം ജങ്‌ഷനിൽനിന്ന് പുലർച്ചെ 2.15ന് പുറപ്പെടും.

കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (12217), കൊച്ചുവേളി – അമൃത്‌സർ പ്രതിവാര സൂപ്പർഫാസ്റ്റ് (12483) എന്നിവ കൊച്ചുവേളിയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെടും. കൊച്ചുവേളി – ഇൻഡോർ പ്രതിവാര സൂപ്പർഫാസ്റ്റ് (20931), കൊച്ചുവേളി – പോർബന്തർ പ്രതിവാര സൂപ്പർഫാസ്റ്റ് (20909) എന്നിവ രാവിലെ 9.10ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടും.

എറണാകുളം ജങ്‌ഷൻ മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (10216) ഉച്ചയ്ക്ക് 1.25ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ രാത്രി 9ന് മഡ്ഗാവിൽനിന്നു പുറപ്പെടും. മുംബൈ ലോകമാന്യ തിലക് ടെർമിനൽ – തിരുവന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ്(16345) രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.

തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് (22653) രാത്രി 10ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടും. തിരികെ (22654) രാവിലെ 6.50ന് തിരുവനന്തപുരത്ത് എത്തും.എറണാകുളം ജങ്‌ഷൻ – അജ്മീർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) വൈകിട്ട് 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും. തിരികെ (12978) പുലർച്ചെ 5.45ന് എറണാകുളത്ത് എത്തും.

കൊച്ചുവേളി – യോഗ് നഗരി റിഷികേശ് പ്രതിവാര എക്സ്പ്രസ് (22659) പുലർച്ചെ 4.50ന് പുറപ്പെടും. തിരികെ (22660) ഉച്ചയ്ക്ക്‌ 2.30ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി – മുംബൈ ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്രപ്രസ് (12202) രാവിലെ 7.45ന് പുറപ്പെടും. തിരികെ (12201) രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.

ട്രെയിനുകളും പുതുക്കിയ സമയവിവരങ്ങളും റെയിൽവേയുടെ എൻടിഇഎസ് (നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം) മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ (https://enquiry.indianrail.gov.in/ntes/) ലഭിക്കും.

Related posts

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി

Aswathi Kottiyoor

കേരളത്തിൽ 4 ദിവസം മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെലോ അലർട്ട്.*

Aswathi Kottiyoor

എല്ലാവരും ഫയലുകൾ മലയാളത്തിൽ എഴുതുന്നതാണ് അഭികാമ്യമെന്ന് നിയമ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox