24 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ഡിജിറ്റൽ പാഠങ്ങളൊരുക്കാൻ ‘കൈറ്റ്‌ ലെൻസ്‌ ’
Kerala

ഡിജിറ്റൽ പാഠങ്ങളൊരുക്കാൻ ‘കൈറ്റ്‌ ലെൻസ്‌ ’

പാഠപുസ്‌തകങ്ങളിലെ അറിവുകൾ വികസിപ്പിക്കാനുള്ള ആശയം നിങ്ങളുടെ കൈയിലുണ്ടോ. അധ്യാപകനോ വിദ്യാർഥിയോ ആരുമാകട്ടെ, ‘കൈറ്റ്‌ ലെൻസ്‌’ ൽ എത്തൂ. ആകർഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിർമിക്കാൻ കൈറ്റ്‌ ലെൻസ്‌ സഹായിക്കും.

മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് നൂതന ആശയം പൂർത്തീകരിക്കുന്നതിനുള്ള സഹായം നൽകാൻ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കൈറ്റ്‌ ഒരുക്കുന്ന ഡിജിറ്റൽ സ്‌റ്റുഡിയോ സംവിധാനമാണ്‌ ‘കൈറ്റ് ലെൻസ്’. എറണാകുളം ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജണൽ റിസോഴ്സ് സെന്ററിലാണ്‌ ഈ എഡ്യൂക്കേഷണൽ കണ്ടന്റ് ക്രിയേഷൻ ഹബ് ഒരുക്കിയിട്ടുള്ളത്‌. സ്‌റ്റുഡിയോ തിങ്കളാഴ്‌ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും.

ചെലവു കുറഞ്ഞ രൂപത്തിൽ ഡിജിറ്റൽ ഉള്ളടക്കം സാധ്യമാക്കുന്ന കൈറ്റ് ലെൻസ് രാജ്യത്തെ ആദ്യ സംരംഭമാണ്. സാധാരണ മൊബൈൽ ഫോൺ ഉൾപ്പെടെ ഉപയോഗിക്കാനാകും. പരമ്പരാഗത ക്ലാസ് റൂം പഠനവും ഡിജിറ്റൽ പഠനവും തമ്മിലുള്ള വിടവ് നികത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനവും കൈറ്റ് ലെൻസിലൂടെ സാധ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. 4 കെ വീഡിയോ റെക്കോഡിങ്ങിനും എഡിറ്റിങ്ങിനും ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ ഉൾപ്പെടുന്ന സ്റ്റുഡിയോ ഫ്ലോർ ആണ് തയ്യാറാക്കിയിരിക്കുന്നത്‌

Related posts

കൊട്ടകയിൽ നിറയും സന്തോഷാരവം; തിയറ്ററുകൾ തുറക്കാനൊരുങ്ങുന്നു.

Aswathi Kottiyoor

ഓക്‌സിജന്‍ കരുതല്‍ ശേഖരം പര്യാപ്‌തം ; സജ്ജമാക്കിയത് 42 ജനറേറ്ററുകള്‍: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor

പു​തി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​ട്ടി​ക​യി​ൽ അ​ഞ്ച് എ​ഡി​ജി​പി​മാ​ർ

Aswathi Kottiyoor
WordPress Image Lightbox