Uncategorized

കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടേയും വയോജനവേദിയുടേയും നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി വയോജന സംഗമവും ആദരിക്കലും നടത്തി.

കണിച്ചാറിലെ ഇടത്തൊട്ടിയിൽ രാമകൃഷ്ണൻ്റെ വീട്ടുമുറ്റത്ത് വെച്ച് വായനശാലാ പ്രസിഡണ്ട് ശ്രീ.വി.വി.ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ ബാബു ജോസഫ് തറപ്പേൽ പരിപാടി ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ വെച്ച് സംഗീതം ,നൃത്തം ,നാടകം ,പാരമ്പര്യ കലകൾ ,കഥാപ്രസംഗം , സാഹിത്യം ,തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കണിച്ചാറിലെ പഴയകാല പ്രതിഭകളേയും ,മുതിർന്ന മുൻകാല ജനപ്രതിനിധികളേയും ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാൻ്റി തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായിരുന്ന കെ. യു. വർക്കി, പി.കെ. ഓമന ,ഉടുക്ക് കൊട്ട് കലാകാരന്മാരായിരുന്ന എം.വി.പ്രഭാകരൻ, പി.കെ.നാരായണൻ ,പി.കെ.നടരാജൻ ,ഡാൻസ് മാസ്റ്റർ കെ.എൻ.ഗോപി ,ഗായകൻ പി.വി.ഹരിദാസൻ ,നാടക നടൻ ജോസ് മുളക്കൽ, കാഥികൻ തോമസ് കുന്നുംപുറം ,കവയിത്രി ചന്ദ്രമതി ടീച്ചർ ,രാമകൃഷ്ണൻ ഇ ജി എന്നിവർ ആദരവ് ഏറ്റ് വാങ്ങി .
വായനശാലാ വൈസ് പ്രസിഡണ്ട് പി.പി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ ആശംസ നേർന്നു. വർക്കി കളത്തുങ്കൽ ,എം.വി.പ്രഭാകരൻ ,ചന്ദ്രമതി ടീച്ചർ എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ച് സംസാരിച്ചു. ഗായകൻ പി.വി.ഹരിദാസൻ ഗാനം ആലപിച്ചു.
വായനശാലാ പ്രവർത്തകരായ സുരേന്ദ്രൻ എം.ആർ ഷൈലജ ചന്ദ്രൻ,ഷൈല എം.എൻ ,ഗീത. കെ.പി ,തോമസ് എം.പി തുടങ്ങിയവർ നേതൃത്വം നൽകി.
ലൈബ്രേറിയൻ സനില അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button