27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം: സി ഐ ടി യു ജില്ലാ കമ്മിറ്റി |
Uncategorized

നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണം: സി ഐ ടി യു ജില്ലാ കമ്മിറ്റി |

കൽപ്പറ്റ: നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലവർദ്ധനവ് പിൻവലിക്കണമെന്ന് കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കല്ല്, മെറ്റൽ . മണൽ തുടങ്ങിയ ക്വാറി, ക്രഷർ ഉൽപ്പന്നങ്ങൾക്ക് ജില്ലയിൽ യാതൊരുമാനദണ്ഡവുമില്ലാതെ വലിയ വിലവർദ്ധനവാണ് നടപ്പിലാക്കിയിട്ടുള്ളത്. ജില്ലയിൽ ക്വാറികൾക്കും, മണൽ വാരലിനുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത് മുതലെടുത്ത് ജില്ലക്കകത്തും പുറത്തുമുള്ള ക്വാറി മാഫിയകൾ വയനാട്ടുകാരെ കൊള്ളയടിക്കുകയാണ്.

ക്വാറി – ക്രഷർ ഉടമകളും അവരുടെ ചില ബിനാമി ഇടപാട് കാരും ചേർന്ന് തങ്ങൾളുടെ ഇഷ്ടത്തിനനുസരിച്ച് തോന്നും പോലെ വിലവർദ്ധിപ്പിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതും , നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതും. സാധാരണക്കാരന് താങ്ങാൻ കഴിയാത്തതുമാണ്. ഈരംഗത്തെ കൊള്ള അവസാനിപ്പിക്കാൻ ഉടമകൾ തയ്യാറാവണം.

ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിച്ച് കൂടാ. ജില്ലാ ഭരണകൂടം അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുകയും, പൊതുവായതും ഏകീകരിച്ചതുമായ വില നിജപ്പെടുത്താൻ നടപടികൾകൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടി കൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് പി.ജെ.ആന്റണി അദ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ബാബു ജില്ലാ സെക്രട്ടറി എ.രാജൻ, ഭാരവാഹികളായപി.സൈനുദ്ദീൻ,.കെ. പത്മിനി, പി.സി. വൽസല, ആസിഫ്‌ മാ നന്തവാടി, പി. ഉദയൻ ,കെ.നാരായണൻ, കെ.സാംബശിവൻ എന്നിവർ സംസാരിച്ചു

Related posts

നവീകരിച്ച പേരാവൂർ ജുമാമസ്ജിദ് ഉദ്ഘാടനം വെള്ളിയാഴ്ച*

Aswathi Kottiyoor

എംജിഎം ശാലേം സെക്ക ണ്ട റി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം

Aswathi Kottiyoor

ഡാറ്റാ എന്‍ട്രി നിയമനം

Aswathi Kottiyoor
WordPress Image Lightbox