• Home
  • kannur
  • വേനല്‍ മഴയ്ക്കിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും കൂടിയ ചൂട് രേഖപ്പെടുത്തി.
kannur

വേനല്‍ മഴയ്ക്കിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും കൂടിയ ചൂട് രേഖപ്പെടുത്തി.

കണ്ണൂര്‍: വേനല്‍ മഴയ്ക്കിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും കൂടിയ ചൂട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഔദ്യോഗികമായ ഏറ്റവും കൂടിയ മഴ ഇന്നലെ പൊന്നാനിയിലാണ്. 162.4 മില്ലി മീറ്റര്‍ മഴയാണ് 24 മണിക്കൂറില്‍ പൊന്നാനിയില്‍ രേഖപ്പെടുത്തിയത്.

ഏപ്രില്‍ 30ന് കണ്ണൂര്‍ ജില്ലയില്‍ 36.3, മെയ് ഒന്നിന് 37.3, രണ്ടിന് 37.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 30ന് 35.1, മെയ് ഒന്നിന് 36.2, രണ്ടിന് 36.5 എന്നിങ്ങനെ ചൂട് രേഖപ്പെടുത്തി. ഈ ദിവസങ്ങളില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കിയിലാണ് ഏപ്രില്‍ 30ന് 29.2, മെയ് ഒന്നിന് 28, രണ്ടിന് 30.3 എന്നിങ്ങനെയായിരുന്നു ഇടുക്കിയിലെ താപനില.

ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ഉയര്‍ന്ന വേനല്‍മഴ (162.4 മില്ലിമീറ്റര്‍) പൊന്നാനിയില്‍ ലഭിച്ചപ്പോള്‍ കാഞ്ഞിരപ്പുഴയില്‍ 118.6, അങ്ങാടിപ്പുറത്ത് 102.4 എന്നിങ്ങനെ മഴ ലഭിച്ചു.

Related posts

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഫ​യ​ലി​ലൊ​തു​ങ്ങി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ആ​സ്ഥാ​ന​മ​ന്ദി​രം

Aswathi Kottiyoor
WordPress Image Lightbox