24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • വറ്റി വരണ്ട്‌ കക്കുവപ്പുഴ
kannur

വറ്റി വരണ്ട്‌ കക്കുവപ്പുഴ

കൊടുംചൂടിൽ വറ്റി വരണ്ട്‌ മലയോരത്തെ പുഴകൾ. ഉളിക്കലിലെ മാട്ടറ, ആറളത്തെ കക്കുവ പുഴകൾ നീരൊഴുക്ക്‌ കുറഞ്ഞു. കക്കുവ പുഴ ആറളം, കീഴ്‌പ്പള്ളി, അമ്പലക്കണ്ടി തുടങ്ങി അനേകം ഗ്രാമങ്ങൾക്കുള്ള ജലസ്രോതസാണ്‌. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്കടക്കം കക്കുവയാണ്‌ കുളിക്കാനും നനയ്‌ക്കാനും അത്യാവശ്യം കൃഷിക്കുമുള്ള വെള്ളം ചുരത്തുന്നത്‌.
കീഴ്‌പ്പള്ളി കക്കുവ പാലം പരിസരത്ത്‌ പുഴയുടെ ഒഴുക്ക്‌ നിലച്ചു. ഇതോടെ പുഴ അരികിലേക്ക്‌ ഒതുങ്ങി. പലേടത്തും അരിക്‌ ചാലുകളിൽമാത്രമാണ്‌ വെള്ളമുള്ളത്‌. ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബങ്ങൾക്ക്‌ ഉൾപ്പെടെ ആറളം പഞ്ചായത്ത്‌ ആഴ്‌ചകളായി ടാങ്കറിലാണ്‌ കുടിവെള്ളം എത്തിച്ച്‌ നൽകുന്നത്‌. ഉളിക്കൽ മാട്ടറ പുഴയും പലയിടത്തും വറ്റി. വേനൽമഴ കിട്ടിയില്ലെങ്കിൽ മലയോര ഗ്രാമങ്ങൾ കടുത്ത പ്രതിസന്ധിയിലാകും.

Related posts

കൊമ്മേരി ആടുവളര്‍ത്തല്‍ ഫാം ഇല്ല; ആടുകളെ കൊല്ലില്ല

Aswathi Kottiyoor

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ഒമ്പതിന്

Aswathi Kottiyoor

ക​ണ​ക്ടി​വി​റ്റി​ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox