വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് എത്തിച്ചേരാൻ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു. ഷൂട്ടിങ്ങും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. ഇന്നസന്റിന്റെ സംസ്കാര ചടങ്ങുകൾക്ക് വിദേശത്തായിരുന്നതിനാൽ പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസ്സിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.
മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം ആദരം നൽകിയില്ല: ടി.പത്മനാഭൻ
കോഴിക്കോട് ∙ മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം അർഹിച്ച ആദരം നൽകിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന് സംവിധായകൻ വി.എം.വിനു പറഞ്ഞത് ശരിയാണ്. മാമുക്കോയ വളരെ അടുത്ത സുഹൃത്തായിരുന്നു. മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും താൻ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയയെന്നും പത്മനാഭൻ പറഞ്ഞു.