24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ് ആകും: കേന്ദ്രം
Kerala Uncategorized

സ്വവർഗ വിവാഹം വ്യഭിചാരം ഉൾപ്പെടെ അരുതാത്ത ബന്ധങ്ങൾക്ക് ലൈസൻസ് ആകും: കേന്ദ്രം


ന്യൂഡൽഹി ∙ സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകുന്നത് വ്യഭിചാരം ഉൾപ്പെടെ സമൂഹം അംഗീകരിക്കാത്ത പല ബന്ധങ്ങൾക്കും ലൈസൻസ് നൽകുന്നതിനു തുല്യമാകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. സമൂഹം അംഗീകരിക്കാത്ത ബന്ധങ്ങൾക്കു ഭാവിയിൽ നിയമസാധുത ആവശ്യപ്പെടാമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഈ ബന്ധങ്ങളെക്കുറിച്ചുള്ള നിർവചനം എവിടെനിന്നു കിട്ടിയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മറുചോദ്യം.
അതിനിടെ, സ്വവർഗവിവാഹത്തിനു നിയമസാധുത നൽകുന്നതു നിയമനിർമാണത്തിന്റെ പരിധിയിൽ വരുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഒന്നിച്ചുകഴിയുന്ന സ്വവർഗക്കാർക്ക് എന്തു നിയമാവകാശവും സാധുതയും നൽകാമെന്ന കാര്യത്തിൽ വിശദ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. കേസിൽ മേയ് 4നു വാദം തുടരും.

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിൽനിന്നു സുപ്രീം കോടതി പിൻവാങ്ങി വിഷയം പാർലമെന്റിനു വിടണമെന്ന ബാർ കൗൺസിലിന്റെ പ്രമേയത്തിനെതിരെ അറുനൂറിലേറെ നിയമവിദ്യാർഥികൾ രംഗത്തെത്തി. കൗൺസിലിന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നു വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. മുപ്പതിലേറെ എൽജിബിടിക്യുഐഎ പ്ലസ് സംഘടനകളും പ്രമേയത്തിനെതിരെ പത്രക്കുറിപ്പിറക്കി.

Related posts

ഞാ‍​യ​റാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

Aswathi Kottiyoor

പുരുഷന്മാരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി പഠനം

Aswathi Kottiyoor

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് അഞ്ച്‌ കിലോഗ്രാം വീതം സൗജന്യ അരി

Aswathi Kottiyoor
WordPress Image Lightbox