27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • പുരുഷന്മാരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി പഠനം
Kerala

പുരുഷന്മാരിൽ ശ്വാസകോശ അർബുദം വർധിക്കുന്നതായി പഠനം

പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും വർധിക്കുന്നതായി പഠനം. തൃശൂർ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിലെ ടെർഷ്യറി കാൻസർ കെയർ സെന്ററിലെ 2020 വർഷത്തെ ഹോസ്പിറ്റൽ ബേസ്ഡ് കാൻസർ രജിസ്ട്രി – റിപ്പോർട്ടിലാണ്‌ ഇക്കാര്യം സൂചിപ്പിക്കുന്നത്‌.

2020ലെ കണക്കുപ്രകാരം 4062 പുതിയ കാൻസർ രോഗികളാണ്‌ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. പുരുഷന്മാരിൽ ശ്വാസകോശാർബുദവും (13.5 ശതമാനം) സ്ത്രീകളിൽ സ്തനാർബുദവുമാണ് (15.5 ശതമാനം) കൂടുതലായി കണ്ടുവരുന്നത്. സമഗ്രമായ റേഡിയേഷൻ ചികിത്സ രോഗികൾക്ക് ഉറപ്പുവരുത്തുന്നതിന് അടിയന്തരമായി ബ്രാക്കി തെറാപ്പി ഉപകരണങ്ങൾ ആവശ്യമാണ്‌. 10 മുതൽ 20 ശതമാനം രോഗികൾക്ക് ആധുനികമായ റേഡിയോ ന്യൂക്ലിയയിഡ് ചികിത്സ ആവശ്യമാണ്‌.

ഇതിനായി ന്യൂക്ലിയർ മെഡിസിൻ വിഭാഗവും ആരംഭിക്കണം. ഉദരരോഗ വർധന കണക്കിലെടുത്ത്‌ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗവും കരൾ മാറ്റിവയ്ക്കൽ വിഭാഗവും അനിവാര്യമാണ്. കാൻസർ സെന്ററിനോട് ചേർന്ന് ഓങ്കോ പത്തോളജി വിഭാഗം ആരംഭിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഷീല പ്രകാശനം ചെയ്തു. കാൻസർ വിഭാഗം മേധാവി ഡോ കെ സുരേഷ് കുമാർ, ആശുപത്രി സൂപ്രണ്ട്‌ ഡോ. ഷെഹന എ ഖാദർ, ആർഎംഒ ഡോ. നോനം ചെല്ലപ്പൻ, ഡോ. സുനിത ബാലകൃഷ്ണൻ, ഡോ. ടി ആർ സോന റാം, ഷിജീന മാത്യു എന്നിവർ സംസാരിച്ചു.

Related posts

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ഇ​​​ന്ന് 77-ാം ജ​​​ന്മ​​​ദി​​​നം.

Aswathi Kottiyoor

ജനന– മരണ വിവരം കൈമാറൽ: തീരുമാനിക്കാതെ കേരളം.

Aswathi Kottiyoor

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്: ആർട്ടിമിസ് വിക്ഷേപണം വിജയകരം

Aswathi Kottiyoor
WordPress Image Lightbox